06:47pm 12 November 2026
NEWS
വി.എസ്.എസ്.എഫ് വിജ്ഞാൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
12/04/2026  08:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വി.എസ്.എസ്.എഫ് വിജ്ഞാൻ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കൊച്ചി: ശാസ്ത്രപഠനം പ്രോത്സാഹിപ്പിക്കാൻ കാക്കനാട് ആസ്ഥാനമായ വിക്രം സാരഭായ് സയൻസ് ഫൗണ്ടേഷൻ (വി.എസ്.എസ്.എഫ് )ഏർപ്പെടുത്തിയ വിജ്ഞാൻ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈമാസം 16 മുതൽ ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരയുള്ള വിദ്യാർത്ഥികളിൽ നിന്നാണ് സ്‌കോളർഷിപ്പിന് അർഹരായ 50 പേരെ തിരഞ്ഞെടുക്കുക. ഗണിത, ശാസ്ത്ര സാങ്കേതിക മേഖലയിലെ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് അർഹരെ കണ്ടെത്തുക.
സ്‌കൂൾ വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ മാർഗനിർദ്ദേശങ്ങളോടെ ഉന്നത നിലവാരത്തിലേക്ക് വളർത്തുത്തുകയാണ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഫൗണ്ടേഷൻ ചെയർമാനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഡോ. ജി. മാധവൻ നായർ പറഞ്ഞു. ഐ.എസ്.ആർ.ഒയുടെ അംഗീകൃത സ്‌പേയ്‌സ് ട്യൂട്ടർ പദവിയുളള പെരുമ്പാവൂർ പ്രഗതി അക്കാദമിയിലാണ് ക്ലാസുകൾ. അർഹരാകുന്ന കുട്ടികളുടെ മുഴുവൻ പഠന ചെലവുകളും വി.എസ്.എസ്.എഫ് വഹിക്കും.
വിശദവിവരങ്ങൾക്ക്: www.vssf.in. ഫോൺ: 8891343877

പ്രഥമ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി വിംഗ് കമ്മാൻഡർ രാകേഷ് ശർമക്ക് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ വിജ്ഞാൻ പുരസ്‌കാരം സമ്മാനിച്ച ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേർക്കറാണ് വി.എസ്.എസ്.എഫ് വിജ്ഞാൻ സ്‌കോളർഷിപ്പിന്റെ പ്രഖ്യാപനം നടത്തിയത്. കൊച്ചിൻ റിഫൈനറി എക്‌സിക്യുട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസിന് ഔദ്യോഗിക രേഖ കൈമാറിയായിരുന്നു ഗവർണറുടെ പ്രഖ്യാപനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img