06:09am 10 November 2026
NEWS
ഡിഫറന്റ് ആര്‍ട് സെന്ററിലെ യോഗ സംഗീത ദിനാഘോഷം ശ്രദ്ധേയമായി
21/06/2025  06:22 PM IST
നാസർ
ഡിഫറന്റ് ആര്‍ട് സെന്ററിലെ യോഗ സംഗീത ദിനാഘോഷം ശ്രദ്ധേയമായി

തിരുവനന്തപുരം:  ഡിഫറന്റ് ആര്‍ട് സെന്ററില്‍ അന്താരാഷ്ട്ര യോഗ ദിനവും ലോക സംഗീത ദിനവും സംഘടിപ്പിച്ചു. ഇഷ ഫൗണ്ടേഷനും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച യോഗ ദിനാചരണം ഇഷ ഹഠയോഗ ട്രയിനര്‍ പ്രിയങ്ക ഉദ്ഘാടനം ചെയ്തു.   സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ശബ്ദവും യോഗയും സമന്വയിപ്പിച്ച മിറാക്കിള്‍ ഓഫ് മൈന്‍ഡ് എന്ന പ്രത്യേക യോഗ പരിശീലനമാണ് സംഘടിപ്പിച്ചത്.  മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ സ്വാഗതവും ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍ നന്ദിയും പറഞ്ഞു.  ലോക സംഗീത ദിനാഘോഷത്തിന്റെ ഭാഗമായി ആര്‍.ജെ തില്ല അനീഷിന്റെ നേതൃത്വത്തില്‍ നാടന്‍പാട്ടുത്സവവും അരങ്ങേറി.  നാടന്‍പാട്ടുകളും നൃത്തവുമായി കുട്ടികളും തില്ലാ അനീഷും സംഘവും ദിനാഘോഷത്തിന് മാറ്റുകൂട്ടി.  നാടന്‍പാട്ട് ആര്‍ട്ടിസ്റ്റുകളായ ആദിത്യ, മനോജ്കുമാര്‍ എന്നിവരുടെ പ്രകടനവും അരങ്ങേറി.  കലാപ്രവര്‍ത്തകര്‍ക്ക് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദരവും സമ്മാനിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img