NEWS
യോഗ ചാമ്പ്യൻഷിപ്പ് നാളെ പള്ളുരുത്തിയിൽ
04/12/2025 07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പള്ളുരുത്തി: മാരുതി യോഗസന സെന്ററിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഓൾ കേരള യോഗ ചാമ്പ്യൻഷിപ്പ് നാളെ (06.12.2015 ശനിയാഴ്ച) പള്ളുരുത്തി എസ്.ഡി.പി.വൈ സ്കൂൾ ഹാളിൽ നടക്കും.രാവിലെ ഒൻപതിന് കെ.ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്യും.എട്ട് വയസ് മുതൽ 60ന് മീതെവരെ പ്രായമുള്ളവർക്കായി 14 കാറ്റഗറിയിലാണ് മത്സരം നടക്കുക. ഒരാൾ പത്ത് ആസനങ്ങൾ വീതം ചെയ്യണം.സബ് ജൂനിയർ ഗേൾസ്, ബോയ്സ്, ജൂനിയർ ഗേൾസ്, ബോയ്സ്, സീനിയർ ഗേൾസ്, ബോയ്സ്, എൽഡർളി വിമൻസ്, മെൻ, വെറ്ററൻ വിമൻസ്, മെൻസ് എന്നിങ്ങനെയാണ് കാറ്റഗറി തിരിച്ചിട്ടുള്ളതെന്ന് യോഗചര്യൻ എംഎം ഷാജി അറിയിച്ചു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







