08:29pm 08 September 2026
NEWS
വൈഎംസിഎ ദൃശ്യ ഓണാഘോഷം
07/09/2026  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൈഎംസിഎ  ദൃശ്യ ഓണാഘോഷം
HIGHLIGHTS

വൈഎംസിഎ യും ദൃശ്യ ഗ്ലോബൽ മീഡിയയും ചേര്‍ന്ന് സംഘടിച്ച ഓണാഘോഷം എറണാകുളം വൈഎംസിഎ പ്രസിഡന്റ്  റെജി എ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.  സജി എബ്രഹാം , ജോർജ്ജ് അലക്സാണ്ടര്‍, റോയ് മണപ്പള്ളിൽ,  വി.കെ വറുഗീസ്, ഊർമിള ഉണ്ണി, ശശികല മേനോന്‍ എന്നിവർ സമീപം.

പാലാരിവട്ടം വൈഎംസിഎ യും ദൃശ്യ ഗ്ലോബൽ മീഡിയയും ചേര്‍ന്ന് ഓണാഘോഷം സംഘടിച്ചു. എറണാകുളം വൈഎംസിഎ പ്രസിഡന്റ്  റെജി എ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ .എം സി ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ, ചലച്ചിത്ര താരങ്ങളായ ഊർമിള ഉണ്ണി, ഹരിശ്രീ യൂസഫ്, ജോയി ജോൺ, എഴുത്തുകാരായ ബാബു വെളപ്പായ, ശശികല മേനോന്‍, വൈഎംസിഎ ഭാരവാഹികളായ വി കെ  വറുഗീസ്, സജി എബ്രഹാം, ജോസഫ് ലീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  പിന്നണി ഗായകരായ റെജു ജോസഫ്, അലോഷ്യസ് പെരേര, മിനി അനില്‍, രാധിക അശോക്, കെ. ടി മോഹനൻ, ബിജു വിൻസെന്റ്, ഡോ.ലാല്‍, ഡോ. ജസീല ഷെരീഫ്, വി. ശോഭന, മിനി മനു, ജയമാല, മാര്‍ഗരറ്റ്‌ ഗ്രേസി എന്നിവരുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അവതരിപ്പിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img