
വൈഎംസിഎ യും ദൃശ്യ ഗ്ലോബൽ മീഡിയയും ചേര്‍ന്ന് സംഘടിച്ച ഓണാഘോഷം എറണാകുളം വൈഎംസിഎ പ്രസിഡന്റ് റെജി എ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു. സജി എബ്രഹാം , ജോർജ്ജ് അലക്സാണ്ടര്‍, റോയ് മണപ്പള്ളിൽ, വി.കെ വറുഗീസ്, ഊർമിള ഉണ്ണി, ശശികല മേനോന്‍ എന്നിവർ സമീപം.
പാലാരിവട്ടം വൈഎംസിഎ യും ദൃശ്യ ഗ്ലോബൽ മീഡിയയും ചേര്‍ന്ന് ഓണാഘോഷം സംഘടിച്ചു. എറണാകുളം വൈഎംസിഎ പ്രസിഡന്റ് റെജി എ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജോർജ്ജ് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ .എം സി ദിലീപ് കുമാർ മുഖ്യാതിഥിയായിരുന്നു. ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ, ചലച്ചിത്ര താരങ്ങളായ ഊർമിള ഉണ്ണി, ഹരിശ്രീ യൂസഫ്, ജോയി ജോൺ, എഴുത്തുകാരായ ബാബു വെളപ്പായ, ശശികല മേനോന്‍, വൈഎംസിഎ ഭാരവാഹികളായ വി കെ വറുഗീസ്, സജി എബ്രഹാം, ജോസഫ് ലീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പിന്നണി ഗായകരായ റെജു ജോസഫ്, അലോഷ്യസ് പെരേര, മിനി അനില്‍, രാധിക അശോക്, കെ. ടി മോഹനൻ, ബിജു വിൻസെന്റ്, ഡോ.ലാല്‍, ഡോ. ജസീല ഷെരീഫ്, വി. ശോഭന, മിനി മനു, ജയമാല, മാര്‍ഗരറ്റ് ഗ്രേസി എന്നിവരുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അവതരിപ്പിച്ചു.
Photo Courtesy - Google








