NEWS
വൈ. എം. സി. എ. സൗത്ത് - വെസ്റ്റ് ഇന്ത്യ റീജൻ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ പ്രാർത്ഥനാ യജ്‌ഞം
01/05/2026 07:41 PM IST
nila

ചെങ്ങന്നൂർ: വൈ. എം. സി. എ. സൗത്ത് - വെസ്റ്റ് ഇന്ത്യ റീജൻ സംഘടിപ്പിച്ച യുദ്ധ വിരുദ്ധ പ്രാർത്ഥനാ യജ്‌ഞം സമാപന സമ്മേളനം കോഴഞ്ചേരിയിൽ ദേശീയ ട്രഷർ റജി ജോർജ് ഉദ്ഘാടനം ചെയ്തു. കേരളാ റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സ്റ്റെല്ല തോമസ്, വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള, ജനറൽ കൺവീനർ സാം കെ ജോസഫ്, ഡോ. റജി വർഗീസ്, കെ. റ്റി. ചെറിയാൻ, അലക്സാണ്ടർ കാരക്കാട്, കോഴഞ്ചേരി വൈ. എം. സി. എ. പ്രസിഡന്റ് മോട്ടി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










