
ചെങ്ങന്നൂർ: സർക്കാരിന്റെ ലഹരി വിരുദ്ധ നടപടികൾക്ക് സമ്പൂർണ്ണ പിൻതുണയുമായി അണിചേരാൻ വൈഎം.സിഎ സബ്റീജൻ യോഗം തീരുമാനിച്ചു. വൈ.എം.സി എ.പോഷക സംഘടനകളായ ഹൈ-വൈ , യുണിവൈ, വനിത ഫോറം എന്നിവരുടെ കൂട്ടായ പ്രവർത്തനവും സീനിയർ സീറ്റിസൺസ് ഫോറത്തിന്റെ നേതൃത്വവും, എകോപനവും തൂഫാന്റെ പ്രവർത്തനത്തിനു പിൻതുണയ്ക്ക് ശക്തി പകരും. സബ് റീജന്റെ പരിധിയിലുള്ള 23 യൂണിറ്റ് വൈ.എംസിഎ .കൾ അതാത് പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു തുഫാൻ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും - വിവിധ സേനകളിൽ നിന്ന് വിരമിച്ച വൈ.എം.സി എ അംഗങ്ങളെ നേതൃത്തിനും പ്രവർത്തനത്തിനും ചുമതലപ്പെടുത്തുന്നതാണ്.
യോഗത്തിൽ സബ്
റീജിയൻ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാവേലിക്കര റീജനൽ പ്രോജക് ചെയർമാൻ അലക്സാണ്ടർ കാരയ്ക്കാട് യോഗം ഉദ് ഘാടനംചെയ്തു. ലെഫ്: കേണൽ ഡോ: ജോൺ ജേക്കബ് ,ലാബി പീടികതറയിൽ, സതീഷ് മാണിക്കശ്ശേരി, സുജ ജോൺ , ബീന ചിറയിൽ, റോവിൻ വെണ്മണി . എന്നിവർ പ്രസംഗിച്ചു.











