02:31am 11 November 2026
NEWS
വൈഎംസിഎ വിദ്യാഭ്യാസ മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
01/09/2025  09:35 AM IST
nila
വൈഎംസിഎ വിദ്യാഭ്യാസ മെറിറ്റ് അവാർഡ്: അപേക്ഷ ക്ഷണിച്ചു

ചെന്നിത്തല: വൈ എം സി ഏ വിദ്യാഭ്യാസ  മെറിറ്റ് അവാർഡിന്  പ്ലസ് 2 പരീക്ഷയിൽ ഐ സി എസ് ഇ , സി ബി എസ് ഇ കേരള സിലബസുകളിലെ വിവിധ ശാഖകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് നിവാസികളായ വിദ്യാർത്ഥികൾക്ക് ജാതിമതഭേദമെന്യേ അപേക്ഷിക്കാം. 

60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിട്ടുള്ള വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, ഫോട്ടോഗ്രാഫ്, പൂർണ്ണമായ മേൽവിലാസം എന്നിവ സഹിതം സെപ്റ്റംബർ 15 വൈകിട്ട് 5 മണിക്ക് മുൻപായി വൈ എം സി ഏ സെക്രട്ടറി ജയിൻ ജോർജ്ജിനെ സമീപിക്കേണ്ടതാണ്. (ഫോൺ 9447326759). ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയവരെ ആയിരിക്കും അവാർഡിന് പരിഗണിക്കുക.

വൈ എം സി ഏ അംഗങ്ങളുടെ കുട്ടികളിൽ പ്ലസ് 2 വിനും മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും പ്രത്യേക അവാർഡുകൾ നൽകുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.