
ചെങ്ങന്നൂർ: വൈ.എം.സി.എ അഖില കേരള ചിത്രരചന മത്സരം 2025 നവംബർ 22 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട (അതാത് പ്രദേശങ്ങളിലെ) 150-ലധികം വൈ. എം.സി.എകൾ, സ്കൂളുകൾ എന്നിവിടങ്ങളിലായി നടത്തപ്പെടും. 5 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കായി നാല് വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
50000 ലധികം (അമ്പതിനായിരത്തിലധികം) കുട്ടികൾ പങ്കെടുക്കുന്ന മെഗാ ചിത്രരചനാ മത്സരത്തിൻ്റെ വിഷയം "പ്രകൃതിയോടൊപ്പം ജീവിക്കുക" എന്നതാണ്. പങ്കെടുക്കുന്ന കുട്ടികൾക്ക് അതാത് പ്രദേശങ്ങളിലെ വൈ.എം.സി.എകൾ നൽകുന്ന പ്രാദേശിക സമ്മാനങ്ങളോടൊപ്പം സംസ്ഥാന തലത്തിലും ക്യാഷ് പ്രൈസ്, മെഡൽ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നതാണ്.
കുട്ടികൾക്ക് വരയ്ക്കുന്നതിനാ വശ്യമായ സാധനസാമഗ്രികളുടെ യും പ്രാദേശികതല, സംസ്ഥാനതല ഉദ്ഘാടനങ്ങളുടെയും വിപുലമായ ക്രമീകരണങ്ങൾക്കായി 700-ലധികം വോളൻറിയേഴ്സ് പ്രവർത്തിക്കുന്നതായി റീജിയണൽ ചെയർമാൻ പ്രൊഫ. അലക്സ് തോമസ്, വൈസ് ചെയർമാൻമാരായ അഡ്വ.ജയൻ മാത്യു, കുര്യൻ തൂമ്പുങ്കൽ, ഡിവിൻ ഡേവിഡ്, ട്രഷറർ അനിൽ ജോർജ്, പ്രോഗ്രാം സ്റ്റേറ്റ് കോർഡിനേറ്റർ അഡ്വ.ജോസഫ് ജോൺ, റീജിയണൽ സെക്രട്ടറി റെജി വർഗീസ്, അസ്സോ. റീജിയണൽ സെക്രട്ടറി സാംസൺ മാത്യു എന്നിവർ അറിയിച്ചു.











