
പ്രഫ. മോളി ജോസഫ് മാമ്പിള്ളി സംസ്കൃതത്തിൽ രചിച്ച് പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ സംഗീതവും ആലാപനവും നിർവ്വഹിച്ച ‘യേശുനാമസ്തുതി ശതകം’ സംഗീത ആൽബം മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ നാടക ആചാര്യൻ സി. എൽ. ജോസിന് നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു.
മനുഷ്യ മനസ്സിലേക്കും ശരീരത്തിലേക്കും ആത്മീയ ഊർജം പകരുന്നതിനായി തൃശൂരിലെ ചേതന ഗാനാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ റിട്ടയേഡ് അധ്യാപികയായ ഡോ. പ്രഫ. മോളി ജോസഫ് മാമ്പിള്ളിയുടെ സംസ്കൃത രചനയിൽ പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കലും സംഘവും കർണാടിക് സംഗീതത്തിലെ രേവതി രാഗത്തിൽ ഒരുക്കിയ ദിവ്യ സംഗീതൗഷധമായ ‘യേശുനാമസ്തുതി ശതകം’ സംഗീത ആൽബം സിറോമലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഇന്നലെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വെച്ച് നടന്ന ചടങ്ങിൽ സുപ്രസിദ്ധ നാടക രചയിതാവ് ഷെവലിയർ സി. എൽ. ജോസിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മൺമറഞ്ഞുപോയ ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശനം ചെയ്ത വിശ്വപ്രസിദ്ധമായ സംഗീത ആൽബം ‘സർവേശ’ക്ക് ശേഷം പാടും പാതിരിയും സംഘവും ഒരുക്കുന്ന ആത്മീയ സംഗീത ആൽബമാണ് യേശുനാമസ്തുതി ശതകം. സംഗീത സംവിധായകൻ തൃശൂർ പോളിയാണ് ഇതിന്റെ ഓർകസ്ട്രേഷൻ നിർവ്വഹിച്ചിട്ടുള്ളത്. ഈ സംഗീത ആൽബം ഇന്ന് മുതൽ യൂട്യൂബിൽ ലഭ്യമായിരിക്കും.
Photo Courtesy - Google








