07:53am 10 November 2026
NEWS
ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി ഹൂതികൾ
02/07/2025  06:49 AM IST
nila
ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി ഹൂതികൾ

ഇസ്രയേലിനെതിരെ ശക്തമായ ആക്രമണവുമായി യെമനിലെ ഹൂതി വിമതർ. യെമനിൽ നിന്ന് ഇസ്രയേൽ ലക്ഷ്യമാക്കി ശക്തമായ മിസൈലാക്രമണമാണ് ഹൂതികൾ നടത്തിയത്. ഇസ്രയേലിലെ വിവിധയിടങ്ങളിൽ ആക്രമണ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. മിസൈൽ ആകാശത്ത് വെച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്രയേൽ പ്രതിരോധ സേന ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് അതിശക്തമായ ആക്രമണമാണ് തങ്ങൾ നടത്തിയതെന്ന് ഹൂതികൾ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img