07:13am 21 September 2026
NEWS

ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

29/06/2025  11:16 AM IST
nila
 ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി

ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പേസർ യാഷ് ദയാലിനെതിരെയാണ് ഉത്തർപ്രദേശിലെ ​ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതി നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിലാണ് യുവതി പരാതി സമർപ്പിച്ചത്. സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിന്  നിർദേശം നൽകിയിട്ടുണ്ട്.

 യാഷ് ദയാലുമായി അഞ്ചു വർഷമായി അടുപ്പമുണ്ടായിരുന്നെന്ന് യുവതി വെളിപ്പെടുത്തുന്നു. മാനസികമായും ശാരീരികമായും യാഷ് ദയാൽ ഉപദ്രവിച്ചെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം പണം തട്ടിയെടുത്തെന്നും ഒരുപാടു പെൺകുട്ടികളെ ഇങ്ങനെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തെളിവായി ചാറ്റ് സ്ക്രീൻഷോട്ടുകൾ, വി‍ഡിയോ കോൾ രേഖകൾ എന്നിവ തന്റെ കൈവശമുണ്ടെന്നാണു യുവതി പരാതിയിൽ പറയുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img