11:10am 09 June 2026
NEWS
വൈ. എം. സി. എ. നേതൃസംഗമം
08/06/2026  08:06 PM IST
nila
വൈ. എം. സി. എ. നേതൃസംഗമം

 

ഇടയാറൻമുള :  ഇന്നിന്റെ ശില്പികളും നാളെയുടെയും നന്മയുടെയും നായകന്മാരുമായ യുവതയുടെ കർമ്മശേഷി രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ നേതാക്കളും പൊതു സമൂഹവും  ജാഗരൂകരാകണമെന്ന് വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ ചെയർമാനും രാജ്യാന്തര പരിശീലകനുമായ ജോസ് മാത്യൂസ് ഇടയാറന്മുള പ്രസ്താവിച്ചു. വൈ. എം. സി. എ. നേതൃസംഗമം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദാത്തമായ മനസാക്ഷിയും ഉന്നതമായ നീതിബോധവും ഉയർന്ന ധാർമിക ബോധവുമുള്ള യുവതീ യുവാക്കളെ രൂപപ്പെടുത്തുന്നതിൽ ലോക വൈ. എം. സി. എ. പ്രസ്ഥാനം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.  ഇടയാറന്മുള വൈ. എം. സി. എ. ഹാളിൽ ചേർന്ന നേതൃശിബിരത്തിൽ കോഴഞ്ചേരി സബ് റീജൻ ജനറൽ കൺവീനർ സാം കെ ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ ദേശീയ ട്രഷറർ റജി ജോർജ്, ജേക്കബ്‌ മാത്യു ഈട്ടിച്ചുവട്, ഷാജി പൂച്ചേരിൽ, ജോസഫ് ജോർജ്, തോമസ് ഏബ്രഹാം, ഷേർലി സാമൂവേൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img