NEWS
ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക അറസ്റ്റ്
05/03/2025 10:48 AM IST
nila

മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ നിർണായക അറസ്റ്റ്. മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളില പ്യൂൺ അബ്ദുൾ നാസറെയാണ് അറസ്റ്റ് ചെയ്തത്. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപത്തിന് ഇയാളാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
എംഎസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് അബ്ദുൾ നാസറാണ്. അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിൽ നേരത്തേ ഫഹദും ജോലി ചെയ്തിരുന്നു. ഈ ബന്ധമാണ് ചോദ്യപേപ്പർ ചോർത്തി നൽകാൻ പ്രേരണയായത്.
ചോദ്യപ്പേപ്പർ ചോർച്ചയിൽ മുൻപ് എംഎസ് സൊല്യൂഷൻസിലെ സിഇഒ ഷുഹൈബിനെതിരെ കേസെടുത്തിരുന്നു. ചോദ്യപേപ്പർ ചോർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് ക്രെെംബ്രാഞ്ച് കേസെടുത്തിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











