02:26am 13 November 2026
NEWS
ഷവോമി പ്രീമിയം സര്‍വീസ് സെന്റര്‍ തുറന്നു
21/02/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഷവോമി പ്രീമിയം സര്‍വീസ് സെന്റര്‍ തുറന്നു

കൊച്ചി: ആഗോള ടെക് കമ്പനിയായ ഷവോമി ഇന്ത്യയില്‍ പ്രീമിയം സര്‍വീസ് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും പുതിയ സര്‍വീസ് സെന്റര്‍ ആരംഭിച്ചു.രാജ്യത്തുടനീളം 100 പ്രീമിയം സര്‍വീസ് സെന്ററുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. തിരുവനന്തപുരം, മധുരൈ നഗരങ്ങളില്‍ സെന്ററുകള്‍ തുറന്നതോടൊപ്പം പാറ്റ്ന, ഗാസിയാബാദ്, ബെംഗളൂരുവിലെ രണ്ടാമത്തെ സെന്റര്‍ എന്നിവ അടുത്ത ആഴ്ച പ്രവര്‍ത്തനം ആരംഭിക്കും. 2026ലെ ആദ്യ പാദത്തോടെ 15 പുതിയ സെന്ററുകളും പ്രവര്‍ത്തനം ആരംഭിക്കും. ഇതോടെ രാജ്യത്ത് ആകെ 25 പ്രീമിയം സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തനക്ഷമമാകും.ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ജയ്പൂര്‍, മുംബൈ, പൂനെ, അഹമ്മദാബാദ്, ലുധിയാന, സൂറത്ത്, വിശാഖപട്ടണം, ഇന്‍ഡോര്‍, ലക്നൗ എന്നി നഗരങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രീമിയം സര്‍വീസ് സെന്ററുകള്‍ വഴി വേഗത്തിലും വിശ്വസനീയവുമായ സേവനമാണ് കമ്പനി ഉറപ്പാക്കുന്നതെന്നു ഷവോമി ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധിന്‍ മത്തൂര്‍ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img