03:01am 08 November 2026
NEWS
ഷിവോമി 15 സീരിസ് ഔദ്യോഗികമായി ഖത്തറിൽ പുറത്തിറക്കി
06/04/2025  10:26 AM IST
nila
ഷിവോമി 15 സീരിസ് ഔദ്യോഗികമായി ഖത്തറിൽ പുറത്തിറക്കി

ദോഹ:ഷിവോമിയുടെ ഖത്തറിലെ വിതരണക്കാരായ ഇൻ്റർടെക് ഗ്രൂപ്പ് ഡബ്ല്യുഎൽഎൽ പുതിയ ഷിവോമി 15, ഷിവോമി 15 അൾട്ര ഖത്തർ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.ഷിവോമി 15 അൾട്ര മൊബൈൽ മികച്ച സാങ്കേതികവിദ്യയാണ് വാഗ്ദ‌ാനം ചെയ്യുന്നത്. ഷഇവോമി 15 അസാധാരണമായ പ്രകടനവും രൂപകൽപ്പനയും ആഗ്രഹിക്കുന്നവർക്ക് ശക്തവും ആക്‌സ് ചെയ്യാവുന്നതുമായ അനുഭവമാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് സ്‌മാർട്ട്ഫോണുകളിൽ ഏറ്റവും മികച്ചത് നൽകുന്നതിനുള്ള ഷവോമിയുടെ നിരന്തരമായ പ്രതിബദ്ധത എടുത്തുകാണിക്കുന്നു.
തങ്ങളുടെ ഫ്ളാഗ്ഷിപ്പ് സ്‌മാർട്ട്ഫോൺ നിരയിലെ അടുത്ത സീരിസായ ഷവോമി 15ഉം ഷവോമി 15 അൾട്രയും അനാച്ഛാദനം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്റർടെക്കിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അഷറഫ് എൻ കെ പറഞ്ഞു. ഷവോമി 15 അൾട്ര 200എംപി ക്യാമറയും നൂതന എഐ കഴിവുകളും ഉപയോഗിച്ച് മൊബൈൽ ഫോട്ടോഗ്രാഫിയിൽ മികച്ച കുതിച്ചുചാട്ടം പ്രതിനിധീകരിക്കുന്നു. ഉപയോക്താക്കൾക്ക് സ്മ‌ാർട്ട്ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നു.
ഷവോമി 15 5ജി കറുപ്പ്, വെള്ള, പച്ച, ലിക്വിഡ് സിൽവർ നിറങ്ങളിൽ ലഭ്യമാണ്. 12ജിബി റാം പ്ലസ് 512 ജിബി റോമിന് 3349 റിയാലാണ് റീട്ടെയിൽ വില. ഷിവോമി 15 അൾട്ര 5ജി സിൽവർ ക്രോം, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. 16ജിബി റാം പ്ലസ് 1024ജിബി റോമിന് 5199 റിയാലും 16ജിബി റാം പ്ലസ് 512ജിബി റോമിന് 4599 റിയാലും ആണ് റീട്ടെയിൽ വില.
ഷിവോമി 15, ഷിവോമി 15 അൾട്രാ മൊബൈൽ മോഡലുകൾ ഖത്തറിലെ എല്ലാ എംഐ സ്റ്റോറുകളിലും ലഭ്യമാണ്. ലുലുവിലെ എംഐ ഷോറൂം (ഗരാഫ ബ്രാഞ്ച്), എംഐ ഷോറൂം (അൽ നാസർ ബ്രാഞ്ച്), എംഐ ഷോറൂം (മാൾ ഓഫ് ഖത്തർ), എംഐ ഷോറൂം (പ്ലേസ് വെൻഡോം), എംഐ ഷോറൂം (ലഗൂണ മാൾ ബ്രാഞ്ച്) എന്നിവിടങ്ങളിൽ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img