02:46am 11 November 2026
NEWS
രണ്ടാം ലോക മഹായുദ്ധ വിജയത്തിന്റെ ഓർമ്മകൾ പുതുക്കി ചൈനയിൽ വൻ സെനിക പരേഡ്
03/09/2025  08:25 AM IST
nila
രണ്ടാം ലോക മഹായുദ്ധ വിജയത്തിന്റെ ഓർമ്മകൾ പുതുക്കി ചൈനയിൽ വൻ സെനിക പരേഡ്

രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയത്തിന്റെ ഓർമ്മകൾ പുതുക്കി ചൈന. ബീജിംഗിലെ ടിയാനൻമെൻ സ്ക്വയറിൽ നടക്കുന്ന സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും ഉത്തര കൊറിയൻ ഭരണാധികാരി  കിം ജോങ് ഉന്നുമാണ് മുഖ്യാതിഥികൾ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നും എത്തിയതോടെ അമേരിക്കക്കെതിരെ പുതിയ ശാക്തിക ചേരി രൂപപ്പെടുന്നു എന്ന പ്രഖ്യാപനം കൂടിയാകുകയാണ് ടിയാനൻമെൻ സ്ക്വയറിലെ സൈനിക പരേഡ്.

10,000-ത്തിലധികം സൈനികരും നൂറുകണക്കിന് നൂതന ആയുധങ്ങളും ഉൾക്കൊള്ളുന്ന പരേഡാണ് ടിയാനൻമെൻ സ്ക്വയറിൽ നടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ ചൈനീസ് ആർമിയുടെ പുതിയ പ്രഹരശേഷികൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുന്നതാണ് പരേഡ്. ഒരു ശക്തിക്കും ചൈനയുടെ വളർച്ച തടയാൻ ആകില്ലെന്ന് ഷീ ജിൻ പിംഗ് പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img