
ചാവറ കൾച്ചറൽ സെന്ററിൽ കഥാകൃത്ത് ജോർജ് ജോസഫ് കെ യുടെ തിരഞ്ഞെടുത്ത കഥകൾ പ്രകാശനം പി എഫ് മാത്യൂസും എൻ ഇ സുധീറും ചേർന്ന് നിർവ്വഹിക്കുന്നു.ജോർജ് ജോസഫ് കെ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ , തനൂജ ഭട്ടതിരി എന്നിവർ സമീപം.
കൊച്ചി : സാഹിത്യമെന്നാൽ അനുഭവമെഴുത്തല്ല, മറിച് അനുഭവത്തോടൊപ്പം ഭാവന ചേരുമ്പോഴാണ് സാഹിത്യരൂപമാകുന്നതെന്ന് എഴുത്തുകാരൻ പി എഫ് മാത്യൂസ് അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ കഥാകൃത്ത് ജോർജ് ജോസഫ് കെ യുടെ തിരഞ്ഞെടുത്ത കഥകൾ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുത്ത കഥകൾ പുസ്തകത്തിൻ്റെ പ്രകാശനം പി എഫ് മാത്യൂസും എൻ ഇ സുധീറും ചേർന്ന് നിർവ്വഹിച്ചു. നിസ്സഹായതയോട് നിരന്തരം പടപൊരുതുകയും നിർവാഹമില്ലാതെ സമരസപ്പെടുകയും ചെയ്യുന്ന മനുഷ്യാനുഭവത്തെ സൗന്ദര്യാത്മകമായി അടയാളപെടുത്തിയ കഥാകാരനാണ് ജോർജ് ജോസഫ് കെ എന്ന് എൻ.ഇ സുധീർ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. അധ്യക്ഷത വഹിച്ചു.ജോർജ് ജോസഫ് കെ യുടെ കഥകളെക്കുറിച് സോക്രട്ടീസ് കെ വാലത്ത്, ചന്ദ്രദാസൻ, ഡോ. ദീപ സി.കെ., ജോസഫ് മരിയൻ , മനോജ് വെങ്ങോല , ഉണ്ണികൃഷ്ണൻ കിടങ്ങൂർ , തനൂജ ഭട്ടതിരി , മജീദ് സെയ്‌ദ് , ജോജോ ആൻ്റണി, ജോയ് വള്ളുവനാട് എന്നിവർ പ്രസംഗിച്ചു. ജോർജ് ജോസഫ് കെ മറുപടിപ്രസംഗം നടത്തി. രാജേഷ് ജയരാമൻ , ജോർജ് ജോസഫ് കെ യുടെ എഴുപതാം വയസിൻ്റെ ഓർമ്മയ്ക്കായി ' ഉപ്പ് " എന്ന കവിത അവതരിപ്പിച്ചു.
Photo Courtesy - Google








