NEWS
എഴുത്തു കാരനും ലഹരി വിരുദ്ധ പ്രവർത്തകനുമായ റാഫി മാളക്ക് ആദരവ് നൽകി
03/11/2026 09:14 PM IST
nila

ദോഹ: ലഹരി നിർമാർജ്ജന സമിതി LNS ഖത്തർ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിട്ടയേർഡ് പോലീസ് ഓഫീസറും എഴുത്തു കാരനും ലഹരി വിരുദ്ധ പ്രവർത്തകനും ആയ മുഹമ്മദ് റാഫി മാളക്ക് സ്വീകരണം നൽകി
വാർത്ത മാന കാല ഘട്ടത്തിൽ ഏറ്റവും വലിയ ആപത്ത് ആണ് ലഹരി എന്നും നമ്മുടെ മക്കളെയും കുടുംബത്തെയും ഈ വിപത്തിൽ നിന്ന് രക്ഷിച്ചാൽ നമ്മുടെ സമൂഹം രക്ഷപ്പെടും എന്ന് റാഫി അഭിപ്രായപ്പെട്ടു
അബ്ദുൽറഊഫ കൊണ്ടോട്ടി ഉത്ഘാടനം ചെയ്തു, LNS ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ജാഫർ ജാതിയേരി സ്വാഗതം പറഞ്ഞു
LNS കേരള സ്റ്റേറ്റ് സെക്രട്ടറി ലത്തീഫ് നിയന്ത്രിച്ചു, ഖത്തറിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ ആയ റഊഫ് മലയിൽ, റാഫി പുറക്കാട്, ആബിദ നൗഷാദ്, അക്കു അക്ബർ, റാഫി പാറകാട്ട്, സൈഫ് മേപ്പയൂർ, ആശംസകൾ നേർന്നു
LNS സെക്രട്ടറി സുഹൈൽ നന്ദി യും പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










