03:36pm 09 November 2026
NEWS
റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
19/05/2025  06:52 PM IST
nila
റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

റെസ്ലിങ് താരം മൈക്ക് റെയ്ബാക്ക്( 63) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ മൈക്ക് സഞ്ചരിച്ച സൈക്കിൾ അജ്ഞാതവാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മാക്‌സ് ജസ്റ്റിസ്, മൈക്ക് ഡയമണ്ട് എന്നീപേരുകളിലാണ് മൈക്ക് റെസ്ലിങ്ങിൽ അറിയപ്പെട്ടിരുന്നത്.

 ഓൾ പ്രോ റെസ്ലിങ് (എപിഡബ്യു)ബൂട്ട് ക്യാമ്പിലാണ് താരം കരിയർ ആരംഭിക്കുന്നത്. അഞ്ച് തവണ എപിഡബ്ല്യു യൂനിവേഴ്‌സൽ ചാമ്പ്യനായി. ഡബ്യുഡബ്യുഇ യിൽ മൂന്ന് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img