03:36am 06 September 2026
NEWS

മനുഷ്യമാംസം ഭക്ഷിക്കുകയും തലയോട്ടി ആഭരണമാക്കുകയും ചെയ്യുന്ന മനുഷ്യർ

03/03/2025  03:40 PM IST
nila
 മനുഷ്യമാംസം ഭക്ഷിക്കുകയും തലയോട്ടി ആഭരണമാക്കുകയും ചെയ്യുന്ന മനുഷ്യർ

ശാസ്ത്രം വികസിക്കുകയും മനുഷ്യർ പരിഷ്കൃതരാകുകയും ചെയ്തെങ്കിലും ചിലയിടങ്ങളിലെങ്കിലും പ്രാകൃത ജീവിതം പിന്തുടരുന്ന മനുഷ്യർ ഇന്നുമുണ്ട്. അത്തരം ഒരു ജനവിഭാ​ഗമാണ് ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിൽ ജീവിക്കുന്ന അസ്മത്ത് ഗോത്ര വിഭാഗം. ലോകത്തിലെ ഏറ്റവും അപകടകാരികളായ ജനതയെന്നാണ് ഇവരെ വിശേഷിപ്പിക്കുന്നത്. കാരണം മനുഷ്യമാംസം ഭക്ഷിക്കുകയും ശത്രുക്കളുടെ തലയോട്ടി ആഭരണമാക്കുകയും ചെയ്യുന്നവരാണ് അസ്മത്ത് ഗോത്ര വിഭാഗം. 

എഡി 1623 -ൽ യൂറോപ്യന്മാരാണ് അസ്മത്ത് ഗോത്രങ്ങളെ ആദ്യമായി കണ്ടെത്തിയത്.  മറ്റ് ഗോത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, നരഭോജനം നടത്തുകയും ശത്രുക്കളുടെ തലയോട്ടി സ്വയം അലങ്കാരവസ്തുക്കളായി ഇവർ ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ തലയോട്ടികൾ ഇവരുടെ പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ്. മനുഷ്യമാംസം കഴിക്കുന്നത് അസ്മത്ത് ഗോത്രത്തിന് ഭക്ഷണ സ്രോതസ്സെന്നതിലുപരി ഒരു മതപരമായ ചടങ്ങാണ്.

തങ്ങളുടെ പൂർവികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താനാണ് ഇവർ മനുഷ്യമാംസം ഭക്ഷിക്കുന്നതത്രെ. തലയോട്ടികൾ ആഭരണമായി മാത്രമല്ല ഇക്കൂട്ടർ ഉപയോ​ഗിക്കുന്നത്. അവരുടെ ശത്രുക്കളുടെ തലയോട്ടിയിലാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നതും. വീടുകൾ അലങ്കരിക്കുന്നത് പോലുള്ള നിരവധി പ്രവർത്തനങ്ങൾക്കും ഇവർ ശത്രുക്കളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നു.  മരിച്ചവരുടെ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്നത്  ശക്തി നൽകുമെന്നാണ് ഇവരുടെ വിശ്വാസം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img