10:22am 13 November 2026
NEWS
ജലവും ലിംഗസമത്വവും സന്ദേശം ഉയർത്തി കുഫോസിൽ ലോക ജലദിനം ആചരിച്ചു.
25/03/2026  02:50 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജലവും ലിംഗസമത്വവും സന്ദേശം ഉയർത്തി കുഫോസിൽ ലോക ജലദിനം ആചരിച്ചു.
HIGHLIGHTS

കുഫോസിൽ നടന്ന ലോക ജല ദിനാചാരണത്തിൽ നിന്ന്. ഡോ അനു ഗോപിനാഥ് സംസാരിക്കുന്നു. ശ്രീമതി ബിന്ദു സാജൻ, ഡോ എ ബിജുകുമാർ, ഡോ. കെ ദിനേശ് എന്നിവർ സമീപം.

 

ലോക ജലദിനത്തിൽ (മാർച്ച്‌ 24 ന്) ജല ജീവിതവും ലിംഗസമത്വവും സന്ദേശമുയർത്തി പിടിച്ചുകൊണ്ട് കുഫോസിൽ ലോക ജലദിനം ആചരിച്ചു. ജലം എവിടെ ഒഴുകുന്നുവോ, അവിടെ സമത്വം വളരുന്നു എന്ന ചിന്തയിലൂന്നി നടന്ന ചടങ്ങിൽ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക ശ്രീമതി ബിന്ദു സാജൻ മുഖ്യാതിഥി ആയി. ഇതിന്റെ ഭാഗമായി ബിന്ദു സാജൻ സംവിധാനം ചെയ്ത ജല ജീവിതം: സ്ത്രീ സാക്ഷ്യങ്ങൾ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

സാധാരണ ജനങ്ങളുടെ നിലനിൽപ് തന്നെ പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും അതിൽ തന്നെ ജലവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെന്നും കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ പറഞ്ഞു. വേലിയേറ്റ വെള്ളപ്പൊക്കം മൂലം അഭയാർഥികളായി മാറുന്ന ജനങ്ങളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. 'ജലം കൊണ്ട് മുറിവേറ്റവർ' എന്ന പ്രയോഗം  പോലെയാണ് ഇത്തരം ജനങ്ങളുടെ ജീവിതം. മുങ്ങിക്കൊണ്ടിരിക്കുന്ന വൈപ്പിൻ പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള മനുഷ്യ ജീവിതങ്ങൾ കാണാനാകും. ഇത്തരത്തിൽ ഏറ്റവും കൂടുതൽ പാരിസ്ഥിതിക അഭയാർഥികൾ ഉണ്ടാകാൻ പോകുന്ന ജില്ല എറണാകുളം ആണ്.

ഡോ. കെ ദിനേശ്, ഡോ. അനു ഗോപിനാഥ്, സാജൻ രാമചന്ദ്രൻ, ശ്രീ അമൽ നാസർ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img