02:38am 27 June 2026
NEWS
ലോക വെള്ളപ്പാണ്ട് ദിനം - ജൂണ്‍ 25
24/06/2025  04:16 PM IST
Health Desk
ലോക വെള്ളപ്പാണ്ട് ദിനം - ജൂണ്‍ 25

ജൂണ്‍ 25 ലോകം World Vitiligo Day ആയി ആചരിച്ചു വരുന്നു. അന്നാണ് മൈക്കിള്‍ ജാക്‌സണ്‍ എന്ന ലോക പ്രശസ്ത ഗായകന്‍ നമ്മെ വിട്ടുപോയത്, അദ്ദേഹം തന്റെ ജീവിതം കൊണ്ട് തെളിയിച്ചതാണ് തൊലിയുടെ നിറം അല്ല കഴിവും കഠിനാധ്വാനവും നമ്മുടെ യോഗ്യത ആണ് നിര്‍ണയിക്കുന്നത് എന്ന്.

(ഋഗ്വേദത്തില്‍ പോലും വെള്ളപ്പാണ്ടിനെ പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അഥര്‍വ്വവേദത്തില്‍ അതിനുള്ള മരുന്നുകളെ പറ്റിയും പറയുന്നു.)

എന്താണ് വെള്ളപ്പാണ്ട്?

തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്നു. നമ്മുടെ തന്നെ immunity / പ്രതിരോധശക്തി മെലനോസൈറ്റിനോട് അടി കൂടുന്നത് കൊണ്ടോ, chemical mediator ന്റെ വ്യത്യാസം കൊണ്ടോ, growth factor ന്റെ കുറവ് കൊണ്ടോ, Antioxidants ന്റെ കുറവ് കണ്ടോ ഇങ്ങനെ സംഭവിക്കാം.

പാരമ്പര്യം ഒരു ഘടകമാണ് എന്നാല്‍ തൊട്ടു പകരില്ല. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയത് കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.

സാധാരണയായി Vitiligo നെ രണ്ടായി തരംതിരിക്കാം ശരീരത്തിന്റെ പലഭാഗത്തായി പ്രത്യക്ഷപ്പെടുന്ന

1. Vitiligo vulgaris
2. Segmental Vitiligo

പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ കണ്ണുകളെയും ബാധിക്കാം.
വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, Alopecia areata (ഭാഗികമായ കഷണ്ടി), Atopic dermatitis, Psoriasis, Lichen planus, DLE, Dry skin എന്നീ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. അതുപോലെതന്നെ Diabetes, Thyroid diseases, Dyspepsia എന്നിവയും കാണാറുണ്ട്.

ചികിത്സാ വിധികള്‍

രോഗിയുടെ വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.

മരുന്നുകള്‍

1. പുറമേ പുരട്ടുന്ന മരുന്നുകള്‍

2. അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍

സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍, മെലനോസൈറ്റ് വളര്‍ച്ച ത്വാരിതപ്പെടുത്തുന്ന മരുന്നുകള്‍.

3. Phototherapy

വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.

4. Vitiligo surgery

രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.

സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. പിന്നെ epidermal autografts, Melanocyte Culture എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.

Dr. Shalini V R
Consultant Dermatologist and Cosmetologist
SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img