07:03am 08 November 2026
NEWS
ലോക നാടകദിനം വടകരയിൽ ഇപ്റ്റ, കളിക്കളം, നന്മ സംയുക്തമായി ആചരിച്ചു.
30/03/2025  05:33 AM IST
nila
ലോക നാടകദിനം വടകരയിൽ ഇപ്റ്റ, കളിക്കളം, നന്മ സംയുക്തമായി ആചരിച്ചു.

വടകര: കളിക്കളം, ഇപ്റ്റ, നന്മ സംഘടനകളുടെ ആഭിമുഖ്യത്തിൽ  ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. വടക്കെ മലബാറിലെ പ്രമുഖ തെയ്യം കലാകാരൻ ഓ കെ ഗംഗാധരനെ ആദരിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. വി പി രമേശൻ പൊന്നാട അണിയിച്ചു. പി പി ദാമോദരൻ മാസ്റ്റർ ഉപഹാരം സമർപ്പിച്ചു. നാടകത്തിന്റെ ശാസ്ത്രീയവും പരിണാമപരവുമായ ചരിത്രം വിശദീകരിച്ചു കൊണ്ട് ഡോ. മോഹനൻ നടുവത്തൂർ നടത്തിയ പ്രഭാഷണം പഠനാർഹമായിരുന്നു. ഇപ്റ്റ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി കെ വിജയരാഘവൻ അധ്യക്ഷത വഹിച്ചു. വി പി രാഘവൻ ലോക നാടകദിന സന്ദേശം നൽകി. നാടക സിനിമാ സംവിധാന രംഗത്ത് സജീവമായ പപ്പൻ നരിപ്പറ്റ, എടയത്ത് ശ്രീധരൻ എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് കാലികപ്രസക്തിയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി കെ പി സത്യനാഥൻ അവതരിപ്പിച്ച ഏകപാത്ര നാടകം നാടകപ്രവർത്തകരെക്കൊണ്ട് നിറഞ്ഞ സദസ്സിന് ഏറെ ഇഷ്ടപ്പെട്ടു. പ്രമുഖ നാടക പ്രവർത്തകൻ തയ്യുള്ളതിൽ രാജൻ സ്വാഗതവും ടി പി റഷീദ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img