01:12pm 11 November 2026
NEWS
വേൾഡ് സ്പേസ് വീക്ക് 2025 കതാറയിൽ തുടങ്ങി: ബഹിരാകാശം ഇനി അടുത്തറിയാം
06/10/2025  10:37 AM IST
nila
വേൾഡ് സ്പേസ് വീക്ക് 2025 കതാറയിൽ തുടങ്ങി: ബഹിരാകാശം ഇനി അടുത്തറിയാം

ദോഹ: ശാസ്ത്രീയ ഉത്സുകതയും പഠനോത്സാഹവും നിറഞ്ഞ അന്തരീക്ഷത്തിൽ വേൾഡ് സ്പേസ് വീക്ക് 2025 ആഘോഷങ്ങൾ കതാറയിലെ അൽ തുരയ്യആസ്ട്രോണമിക്കൽ ഡോം (ബിൽഡിംഗ് 41)-ൽ ആരംഭിച്ചു. ഒക്ടോബർ 7 വരെ നീളുന്ന ഈ ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ വിദഗ്ധരുംശാസ്ത്രപ്രേമികളും വിദ്യാർത്ഥികളും അടങ്ങുന്ന വലിയൊരു സമൂഹമാണ് പങ്കെടുത്തത്.
കതാറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഈ പരിപാടി, ശാസ്ത്രബോധവും ആകാശഗവേഷണവുമായി ബന്ധപ്പെട്ട അറിവുകളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും യുവതലമുറയിൽ ഗവേഷണതാത്പര്യം വളർത്തുന്നതിനുമുള്ള ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും സംയോജിപ്പിച്ച വിവിധ പരിപാടികളിലൂടെ ശാസ്ത്രചിന്ത വളർത്തുകയെന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.
നാലു ദിവസങ്ങളിലായി നടക്കുന്ന  പരിപാടിയിൽ വർക്ക്‌ഷോപ്പുകൾ, പ്രഭാഷണങ്ങൾ, സിനിമാ പ്രദർശനങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യ ദിവസം “Phases of the Moon” എന്ന വിഷയത്തിൽ ഡോ. ബഷീർ മർസൂക്ക് പ്രഭാഷണം നടത്തി.  കുട്ടികൾക്കായി “Thunder Moon” എന്ന പേരിൽ പ്രത്യേക വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു.
രണ്ടാം ദിവസം റാബിയ അൽ കുവാരി അവതരിപ്പിക്കുന്ന “Basics of Astrophotography” എന്ന പ്രഭാഷണവും അതിനുശേഷം “The Photographer’s Journey” എന്ന സിനിമാ പ്രദർശനവും നടക്കും.
മൂന്നാം ദിവസം ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിലെ ഡോ. ജോർഗ് മത്തിയാസ് ഡീറ്ററിച്ച് ഇംഗ്ലീഷിൽ അവതരിപ്പിക്കുന്ന “Space for All” എന്ന പ്രഭാഷണവും, 3D ഫിലിം “Polaris”, കുട്ടികൾക്കായുള്ള കഥാവതരണം “Khalifa and Amal on a Trip to Space” എന്നിവയും നടക്കും.
നാലാം ദിവസം പരിസ്ഥിതിയും ബഹിരാകാശവും പ്രാധാന്യമാക്കി “The Importance of Environmental Preservation and Its Role in Living in Space” എന്ന പ്രഭാഷണം പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് നടക്കും. അതിനൊപ്പം “Stars – Losing the Dark” എന്ന സിനിമയും കുട്ടികൾക്കായുള്ള “Planting a Plant”  “Message to Space” വർക്ക്‌ ഷോപ്പുകളുംനടക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img