07:33am 11 November 2026
NEWS
ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
13/09/2025  06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയിൽ ലോക സെപ്സിസ് ദിനാചരണം
HIGHLIGHTS

ലൂർദ്സ് ഹോസ്പിറ്റൽ സംഘടിപ്പിച്ച വേൾഡ് സെപ്സിസ് ദിനാചാരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര സംസാരിക്കുന്നു. ഡോ. അമിത് പി. ജോസ്, ഡോ. സുനു കുര്യൻ, ഡോ. ജ്യോതിസ് വി., ഡോ. പോൾ പുത്തൂരാൻ, ഡോ. ഇന്ദു രാജീവ്  എന്നിവർ വേദിയിൽ

കൊച്ചി: ലൂർദ് ആശുപത്രിയിൽ സെപ്റ്റംബർ 11 മുതൽ സെപ്റ്റംബർ 13 വരെ ലോക സെപ്സിസ് ദിനം ആചരിച്ചു.പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോര്‍ജ് സെക്വീര  നിർവ്വഹിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ.പോൾ പുത്തൂരാൻ സെപ്‌സിന്റെ ചികിത്സരീതികളെ കുറിച്ചു സംസാരിച്ചു . കൺസൾട്ടന്റ് പൾമനോളജിസ്റ്റ്  ഡോ. അമിത് പി. ജോസ്  ആശംസ അർപ്പിച്ചു സംസാരിച്ചു.ജനറൽ മെഡിസിൻ വിഭാഗം മേധാവിഡോ. സുനു കുര്യൻ പോസ്റ്റർ മത്സര വിജയികൾക്ക് സമ്മാനം നൽകി. സെപ്സിസ് ബോധവൽക്കരണ ക്ലാസ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജ്യോതിസ്. വി. നയിച്ചു. ക്രിട്ടിക്കൽ കെയർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഇന്ദു രാജീവ്‌ കൃതജ്ഞത അർപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ ക്വിസ് ഫൈനൽ മത്സരത്തിൽ ഡോ.പ്രതിഭ കൃഷ്ണപിള്ള നേതൃത്വം വഹിച്ചു. സിദ്ധി സദൻ കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളും പങ്കു ചേർന്നു. അസോസിയേറ്റ് ഡയറക്ടർ ഫാ.വിമൽ ഫ്രാൻസിസ്,  ഫാ.സോനു  അംബ്രോസ്, ഫാ. ആന്റണി റാഫേൽ  കോമരംചാത്ത്, ഡോക്ടർമാർ, വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ സജീവമായി പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img