12:15pm 11 November 2026
NEWS
ലോക ന്യുമോണിയ ദിനം - നവംബര്‍ 12
12/11/2025  12:51 PM IST
Health Desk
ലോക ന്യുമോണിയ ദിനം - നവംബര്‍ 12

 

നവംബര്‍ 12, ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. 'കുഞ്ഞുങ്ങളുടെ അതിജീവനം (child survival)' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ജീവന് ഭീഷണിയായ ഈ ഗുരുതര ശ്വാസകോശ അണുബാധയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ന്യുമോണിയ ദിനം ആചരിക്കുന്നതിന്റെ ലക്ഷ്യം. ലോകമെമ്പാടും ന്യുമോണിയ രോഗത്തിന്റെ പ്രതിരോധവും ചികിത്സയും ഈ ദിനം ആചരിക്കുന്നതിലൂടെ പ്രോത്സാഹിപ്പിക്കുകയും ഉറപ്പു വരുത്തുയും ചെയ്യുന്നു.

ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്-പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്. ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍), ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ് (പ്രായം 18-49). ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 2.5 ദശലക്ഷം ജീവന്‍ ന്യുമോണിയ മൂലം നഷ്ടപ്പെടുന്നു. മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും, ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു, പ്രത്യേകിച്ചും 2021 ലെ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍.

ന്യൂമോണിയ സംബന്ധമായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍, ആരോഗ്യ പരിപാലന അസമത്വങ്ങളും ലോക ന്യുമോണിയ ദിനം ഉയര്‍ത്തിക്കാട്ടുന്നു. വാക്സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ഓക്സിജന്‍ തെറാപ്പി, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയ അവശ്യങ്ങളാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്; രോഗം അതിജീവിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ബുദ്ധി വികാസത്തിന് കാലതാമസം, ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകള്‍ എന്നീ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെടാം. കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നു, പ്രത്യേകിച്ച്  ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍, കൂടാതെ രോഗ ബാധിത കുടുംബങ്ങളില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.

ന്യുമോണിയയുടെ കാരണങ്ങള്‍

· ബാക്ടീരിയ: സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം.
· വൈറസ്: RSV, ഇന്‍ഫ്ളുവന്‍സ, കൊറോണ വൈറസുകള്‍.
· ഫംഗസ്: പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു.

അപകട ഘടകങ്ങള്‍
· പ്രായം: അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരും.

· പോഷകാഹാരക്കുറവ്

· വിട്ടുമാറാത്ത രോഗങ്ങള്‍: ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍.

· പരിസ്ഥിതി ഘടകങ്ങള്‍: വായു മലിനീകരണം, പുകവലി, മുതലായവ.

· രോഗപ്രതിരോധശേഷി കുറവ്

രോഗലക്ഷണങ്ങള്‍

കടുത്ത പനി, വിറയല്‍, കഫത്തോടുകൂടിയ ചുമ, ശ്വാസതടസ്സം, ക്ഷീണം, തുടങ്ങിയവ.

വ്യാപനം

ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്. ചുമ, തുമ്മല്‍, മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു.

ചികിത്സ
1930-ല്‍, ആദ്യത്തെ ആന്റി ബാക്ടീരിയല്‍ ഏജന്റായ സള്‍ഫാപിരിഡിന്‍, ബാക്ടീരിയ ന്യുമോണിയയെ ചികിത്സിക്കുന്നതിനായി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വികസിപ്പിച്ചെടുത്തു. 1928-ല്‍ പെന്‍സിലിന്‍ കണ്ടുപിടിച്ചെങ്കിലും, 1941 വരെ ഇത് ചികിത്സാ സംബന്ധമായി ഉപയോഗിച്ചിരുന്നില്ല. ഇന്ന്, ബാക്ടീരിയല്‍ ന്യുമോണിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്, അതേസമയം വൈറല്‍ അണുബാധയാണെങ്കില്‍ ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമാണ്, കൂടാതെ കഫം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്സും അനുബന്ധ് ചികിത്സകളില്‍ ഉള്‍പ്പെടുന്നു.

ലോക ന്യുമോണിയ ദിനത്തിന്റെ പ്രാധാന്യം

ന്യുമോണിയ രോഗത്തിന്റെ പ്രതിരോധത്തെയും ചികിത്സയെയും പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും വായു, കാലാവസ്ഥ എന്നിവയുടെ ഗുണനിലവാരം, തുടങ്ങിയ കാര്യങ്ങള്‍ സംയോജിപ്പിച്ച് ന്യുമോണിയയ്‌ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിച്ചുകൊണ്ട് ലോക ന്യുമോണിയ ദിനം അചരിച്ചു വരുന്നു.

Photo Courtesy - Google

ലോക ന്യുമോണിയ ദിനം - നവംബര്‍ 12
11/11/2026  11:52 AM IST
Health Desk
ലോക ന്യുമോണിയ ദിനം - നവംബര്‍ 12

 

ന്യൂമോണിയയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, രോഗപ്രതിരോധം, നേരത്തെയുള്ള രോഗനിര്‍ണയം, ഫലപ്രദമായ ചികിത്സ എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വര്‍ഷവും നവംബര്‍ 12 ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നു. 'ന്യൂമോണിയ നിയന്ത്രണത്തിന്റെ പുതിയ യുഗം' (A New Era of Pneumonia Control) എന്നതാണ് 2026-ലെ ദിനാചരണ പ്രമേയം. വാക്‌സിനുകള്‍, ആധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍, നൂതന ചികിത്സാരീതികള്‍ എന്നിവയിലുണ്ടായ പുരോഗതി ന്യൂമോണിയ നിയന്ത്രണത്തില്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യമാണ് ഈ പ്രമേയം മുന്നോട്ടുവയ്ക്കുന്നത്. കുട്ടികളിലെ ന്യൂമോണിയ മൂലമുള്ള മരണനിരക്ക് കുറയ്ക്കുന്നതിനൊപ്പം പോഷകാഹാരക്കുറവ്, പുകവലി, വായുമലിനീകരണം തുടങ്ങിയ ഘടകങ്ങള്‍ മുതിര്‍ന്നവരുടെ ശ്വാസകോശാരോഗ്യത്തിനുണ്ടാക്കുന്ന ഭീഷണികള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും ഇത് ചൂണ്ടിക്കാട്ടുന്നു.

ന്യുമോണിയ വിവിധ രോഗകാരികള്‍ മൂലമാണ് ഉണ്ടാകുന്നത്-പ്രാഥമികമായി വൈറസ്, ബാക്ടീരിയ, അല്ലെങ്കില്‍ ഫംഗസ്. ഇത് രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പകരുന്നു. പ്രായമായവരില്‍ (55 വയസും അതിനുമുകളിലും പ്രായമുള്ളവരില്‍), ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാദ്ധ്യത ചെറുപ്പക്കാരേക്കാള്‍ 13 മടങ്ങ് കൂടുതലാണ് (പ്രായം 18-49). ദൗര്‍ഭാഗ്യവശാല്‍, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കിടയിലെ മരണത്തിന് കാരണമായ പ്രധാന പകര്‍ച്ചവ്യാധിയായി ന്യുമോണിയ തുടരുന്നു. ഓരോ വര്‍ഷവും ഏകദേശം 2.5 ദശലക്ഷം ജീവന്‍ ന്യുമോണിയ മൂലം നഷ്ടപ്പെടുന്നു. മെഡിക്കല്‍ പുരോഗതികള്‍ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നുണ്ടെങ്കിലും, ന്യുമോണിയയും മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളും ഒരു മരണകാരണമായി തുടരുന്നു, പ്രത്യേകിച്ചും 2021 ലെ COVID-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍.

ന്യൂമോണിയ സംബന്ധമായ മരണങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ ആയതിനാല്‍, ആരോഗ്യ പരിപാലന അസമത്വങ്ങളും ലോക ന്യുമോണിയ ദിനം ഉയര്‍ത്തിക്കാട്ടുന്നു. വാക്‌സിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ഓക്‌സിജന്‍ തെറാപ്പി, ജനങ്ങള്‍ക്ക് മെച്ചപ്പെട്ട പോഷകാഹാരം തുടങ്ങിയ അവശ്യങ്ങളാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്.

ന്യുമോണിയയുടെ ആഘാതം മരണനിരക്കിനും അപ്പുറമാണ്; രോഗം അതിജീവിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കുറയുക, ബുദ്ധി വികാസത്തിന് കാലതാമസം, ആവര്‍ത്തിച്ചുള്ള ശ്വസന അണുബാധകള്‍ എന്നീ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. കൂടാതെ, ന്യുമോണിയ ആരോഗ്യ പരിപാലന സംവിധാനങ്ങളില്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തുന്നു, പ്രത്യേകിച്ച്  ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമായ പ്രദേശങ്ങളില്‍, കൂടാതെ രോഗ ബാധിത കുടുംബങ്ങളില്‍ കാര്യമായ സാമ്പത്തിക ബുദ്ധിമുട്ടും നേരിടേണ്ടതായി വരുന്നു.

ന്യുമോണിയയുടെ കാരണങ്ങള്‍

· ബാക്ടീരിയ: സ്‌ട്രെപ്‌റ്റോകോക്കസ് ന്യുമോണിയയാണ് ഏറ്റവും സാധാരണമായ കാരണം.

· വൈറസ്: RSV, ഇന്‍ഫ്‌ളുവന്‍സ, കൊറോണ വൈറസുകള്‍.

· ഫംഗസ്: പ്രതിരോധശേഷി കുറഞ്ഞ വ്യക്തികളെ ബാധിക്കുന്നു.

അപകട ഘടകങ്ങള്‍

· പ്രായം: അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരും.

· പോഷകാഹാരക്കുറവ്

· വിട്ടുമാറാത്ത രോഗങ്ങള്‍: ആസ്ത്മ, സിഒപിഡി, പ്രമേഹം, ഹൃദ്രോഗം, കരള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങിയ അവസ്ഥകള്‍.

· പരിസ്ഥിതി ഘടകങ്ങള്‍: വായു മലിനീകരണം, പുകവലി, മുതലായവ.

· രോഗപ്രതിരോധശേഷി കുറവ്

രോഗലക്ഷണങ്ങള്‍

കടുത്ത പനി, വിറയല്‍, കഫത്തോടുകൂടിയ ചുമ, ശ്വാസതടസ്സം, ക്ഷീണം, തുടങ്ങിയവ.

വ്യാപനം

ന്യുമോണിയ ഒരു സാംക്രമിക രോഗമാണ്. ചുമ, തുമ്മല്‍, മലിനമായ പ്രതലങ്ങളുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെ പടരുന്നു.

ചികിത്സ

1930-ല്‍, ആദ്യത്തെ ആന്റി ബാക്ടീരിയല്‍ ഏജന്റായ സള്‍ഫാപിരിഡിന്‍, ബാക്ടീരിയ ന്യുമോണിയയെ ചികിത്സിക്കുന്നതിനായി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വികസിപ്പിച്ചെടുത്തു. 1928-ല്‍ പെന്‍സിലിന്‍ കണ്ടുപിടിച്ചെങ്കിലും, 1941 വരെ ഇത് ചികിത്സാ സംബന്ധമായി ഉപയോഗിച്ചിരുന്നില്ല. ഇന്ന്, ബാക്ടീരിയല്‍ ന്യുമോണിയ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്, അതേസമയം വൈറല്‍ അണുബാധയാണെങ്കില്‍ ആന്റിവൈറല്‍ മരുന്നുകള്‍ ആവശ്യമാണ്, കൂടാതെ കഫം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ബ്രോങ്കോഡയലേറ്ററുകളും മ്യൂക്കോലൈറ്റിക്‌സും അനുബന്ധ് ചികിത്സകളില്‍ ഉള്‍പ്പെടുന്നു.

ലോക ന്യുമോണിയ ദിനത്തിന്റെ പ്രാധാന്യം

ന്യുമോണിയ രോഗത്തിന്റെ പ്രതിരോധത്തെയും ചികിത്സയെയും പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായകമാകുന്ന തരത്തില്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും വായു, കാലാവസ്ഥ എന്നിവയുടെ ഗുണനിലവാരം, തുടങ്ങിയ കാര്യങ്ങള്‍ സംയോജിപ്പിച്ച് ന്യുമോണിയയ്ക്കെതിരെ പോരാടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിച്ചുകൊണ്ട് ലോക ന്യുമോണിയ ദിനം അചരിച്ചു വരുന്നു.

Dr. Sofia Salim Malik

Senior Consultant Pulmonologist,

Allergy, Immunology &Sleep Consultant   

SUT Hospital, Pattom

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img