
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി സംസാരിക്കുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കേരള സ്റ്റേറ്റ് കൌൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെൻറ്റിന്റെ (കെഎസ് സി എസ്ടിഇ) സഹകരണത്തോടെ കുസാറ്റ് ഫിസിക്സ് വകുപ്പ് ഓഡിറ്റോറിയത്തിൽ ലോക ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമെൻറ്റേഷൻ സെന്റർ (STIC) ഫിസിക്സ് വകുപ്പ്, സ്കൂൾ ഓഫ് എൻവയോൺമെൻറ്റൽ സ്റ്റഡീസ് എന്നിവയുടെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി പരിപാടി ഉദ്ഘാടനം ചെയ്തു. ഓസോൺ പാളി സംരക്ഷിച്ച് ഭാവിയെ നിലനിര്ത്താനുള്ള ഗവേഷണം, പുതിയ ആശയങ്ങൾ, അവബോധത്തിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കെഎസ് സി എസ്ടിഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഹരിനാരായണൻ ഓസോൺ പാളി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ വിദ്യാർത്ഥികളും ഗവേഷകരും കൈക്കൊള്ളേണ്ട പങ്കിനെക്കുറിച്ചും വിവരിച്ചു.
ടെക്നിക്കൽ സെഷനിൽ കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് ആൻഡ് റഡാർ റിസർച്ചിലെ ശാസ്ത്രജ്ഞൻ ഡോ. മനോജ് എം. ജി.യും, ചങ്ങനാശ്ശേരി എസ് ഡി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരവിന്ദ് കെ.യും ഓസോൺ സംരക്ഷണത്തിന്റെ ശാസ്ത്രീയവും സാമൂഹികവുമായ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ക്ലാസ്സുകൾ നയിച്ചു.
STIC ഡയറക്ടർ ഡോ. എം. ഗോപാലകൃഷ്ണ പിള്ള, ഫിസിക്സ് വകുപ്പ് മേധാവി ഡോ. ആൽഡ്രിൻ ആന്റണി, വിവിധ വകുപ്പുകളിൽ നിന്നുള്ള ഫാക്കൽട്ടി അംഗങ്ങൾ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലോക ഓസോൺ ദിനം (സെപ്റ്റംബർ 16) മൊണ്ട്രിയൽ പ്രോട്ടോക്കോൾ ഒപ്പുവെച്ച ദിവസമായി ആചരിക്കുന്നു, ഓസോൺ നാശം സൃഷ്ടിക്കുന്ന രാസവസ്തുക്കൾ ഉപേക്ഷിക്കാൻ വേണ്ടിയുള്ള അന്താരാഷ്ട്ര നടപടികളുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്ന ദിവസമാണ്. ഗ്ലോബൽ കൊളാബോറേഷൻ ഫോർ എ സസ്റ്റൈയ്നബിൾ ഫ്യുച്ചർ എന്നതാണ് ഈ വർഷത്തെ പ്രമേയം.
ഓസോൺ സംരക്ഷണത്തെകുറിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്ന ക്വിസ് മത്സരത്തോടെ പരിപാടി സമാപിച്ചു.
Photo Courtesy - Google








