
ചെങ്ങന്നൂർ: കെ.എസ്.എസ്.പി.യു.ചെങ്ങന്നൂർ ബ്ലോക്ക് - ടൗൺ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ പെൻഷൻ ഭവനിൽ നടന്ന ലോക വയോജന ദിനാഘോഷം സംസ്ഥാന രക്ഷാധികാരി എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു,പി.എം.ട്രെയിനിംഗ് കോളേജ് മാവേലിക്കര റിട്ട.പ്രിൻസിപ്പാൾ ഡോ.ജിജി ജോർജ്ജ് വയോജന ദിനത്തിൻ്റെ പ്രസക്തിയും, വയോജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ' ,
ചെങ്ങന്നൂർ ഗവ.ആയൂർവ്വേദ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.ജയദേവ് വൃദ്ധ ജനങ്ങളുടെ ആരോഗ്യ പരിപാലനം എന്നീ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.ജില്ല കമ്മിറ്റി അംഗങ്ങളായ റ്റി.കെ.സുഭാഷ്,പി.ജി.രാധാകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി എ.കെ. പ്രസന്നൻ, എസ്.കുമാരി,വിജയകുമാരി അമ്മാൾ, കെ.പി.ഗോപാലൻ എന്നിവർ ആശംസകൾ നേർന്നു.ടൗൺ പ്രസിഡൻ്റ് റ്റി.ജെ.മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് റ്റി.സി.സോമൻ സ്വാഗതവും, സെക്രട്ടറി കെ.കെ.പ്രസാദ് നന്ദിയും പറഞ്ഞു











