03:10pm 11 November 2026
NEWS
പുസ്തകങ്ങളുടെ ലോകം കതാറയിൽ: ബുക്ക് ഫെയർ ഒക്ടോബർ 13 മുതൽ 19 വരെ
11/10/2025  05:51 PM IST
nila
പുസ്തകങ്ങളുടെ ലോകം കതാറയിൽ: ബുക്ക് ഫെയർ ഒക്ടോബർ 13 മുതൽ 19 വരെ

 

ദോഹ: കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കതാറ)സംഘടിപ്പിക്കുന്ന
ബുക്ക് ഫെയർ
 ഒക്ടോബർ 13 മുതൽ 19 വരെ നടക്കും. 11-ാമത് കതാറ അറബിക് നോവൽ ഫെസ്റ്റിവലിന്റെ ഭാഗമായാണ് പുസ്തകമേള നടക്കുന്നത്. ഖത്തറിലെയും അറബ് ലോകത്തിലെ എട്ട് രാജ്യങ്ങളിലെയും — സൗദി അറേബ്യ, യുഎഇ, ഒമാൻ, ഈജിപ്ത്, ജോർദാൻ, ഇറാഖ്, ട്യൂണീഷ്യ, സിറിയ — 90-ഓളം പ്രസാധകരാണ് പങ്കെടുക്കുന്നത്.
സാഹിത്യ കൃതികൾ, നോവലുകൾ, ചെറുകഥാസമാഹാരങ്ങൾ, കവിതകൾ, വിമർശനഗ്രന്ഥങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കപ്പെടും. ഇതോടൊപ്പം, 10-ാമത് കതാറ അറബിക് നോവൽ പുരസ്‌കാര ജേതാക്കളായ കൃതികളുടെ ഔദ്യോഗിക പ്രകാശനവും ഈ വർഷത്തെ പ്രധാന ആകർഷണമായിരിക്കും.
ഈ വർഷത്തെ മേളയിൽ ഖത്തറിനകത്തും പുറത്തും നിന്നുള്ള പ്രസാധകരുടെ വിപുലമായ പങ്കാളിത്തം അടയാളപ്പെടുത്തുന്നതായി വ്യക്തമാക്കി. പുസ്തക പ്രകാശനങ്ങളും ഒപ്പുവെപ്പ് ചടങ്ങുകളും ഉൾപ്പെടെ നിരവധി സഹപരിപാടികളും നടക്കും.
മേളയിൽ ഷെയ്ഖ് ഹസൻ ബിൻ അബ്ദുറഹ്മാൻ അൽ താനിയുടെ “Tuwairat Al Fala in Qatari Environment” എന്ന പുസ്തകത്തിന്റെ രണ്ടാമത് പതിപ്പും, പുതിയ ബാലസാഹിത്യകൃതി “Birds of Qatar” ഉം പ്രകാശനം ചെയ്യും. യുവ ഖത്തറി എഴുത്തുകാരി മൂസ അൽ അഹ്ബാബി (15 വയസ്) എഴുതിയ ആദ്യ നോവൽ “A Melody the Winds Did Not Compose” മേളയിൽ അവതരിപ്പിക്കും. അഹമ്മദ് ബിൻ ഖലീഫ അൽ അസിരി അൽ മാഅ്ദീദ് എഴുതിയ “Moral Values in the Biography of the Prophet of Humanity (PBUH)”, ഡോ. സൽവ ഹാമിദ് അൽ മുല്ലയുടെ “Financial Oversight During Crises: Lessons from the COVID-19 Pandemic” തുടങ്ങിയ കൃതികളും പുറത്തിറങ്ങും.
കതാറ പബ്ലിഷിംഗ് ഹൗസ് സ്വന്തം പവലിയനിൽ നിന്നുള്ള പുതിയ കൃതികളും അവതരിപ്പിക്കുമെന്ന്
കതാറ പബ്ലിഷിംഗ് ഹൗസ് ഡയറക്ടർഅമിറ അഹ്മദ് അൽ മുഹന്നദിപറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img