02:02am 22 June 2026
NEWS
കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും
19/06/2026  04:35 PM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

 

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.

ഇന്ന് 5.30 ന് പി. എൻ.പണിക്കർ അനുസ്മരണ സമ്മേളനം നടത്തും.

എംജി സർവകലാശാല് മുൻ വൈസ് ചാൻസലർ സി.ടി. അരവിന്ദ് കുമാർ ഉദ്ഘാടനം നിർവഹിക്കും.

പോളണ്ടിൽ നടന്ന രാജ്യാന്തര ക്വയർ മത്സര ഫെസ്‌റ്റിവലിൽ രണ്ടാംസ്ഥാനം ലഭിച്ച മലങ്കര സഭ  സുമോറോ " ഗായക സംഘത്തിനെ അനുമോ‌ദിക്കും.
തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ആത്മരാഗം- സംഗീത പരിപാടിയും നടക്കും.

നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗാനരചയിതാവും, ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ  കെ.ജയകുമാർ, ചിത്രകാരൻ പി. എം.യേശുദാസൻ, ഗായകൻ ഭരത് സജികുമാർ, ചലച്ചിത്രനടി വീണ നായർ എന്നിവർക്ക് പുരസ്കാരം സമ്മാനിക്കും.

തുടർന്ന് ആത്മ സിംഫണിയുടെ കെ. ജയകുമാർ മ്യൂസിക് നൈറ്റും നടക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img