02:46pm 09 November 2026
NEWS
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ്:'കേരള യൂണിറ്റി ബ്ലഡ്‌ഡൊണേഷൻ ഡ്രൈവ്' ജൂൺ 13-ന്


18/05/2025  09:58 AM IST
nila
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ്:കേരള യൂണിറ്റി ബ്ലഡ്‌ഡൊണേഷൻ ഡ്രൈവ് ജൂൺ 13-ന്

ദോഹ: വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് 'കേരള യൂണിറ്റി ബ്ലഡ്‌ഡൊണേഷൻ ഡ്രൈവ്' എന്ന പേരിൽ ജൂൺ 13-ന് വെള്ളിയാഴ്ച ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽഅറീയിച്ചു.Many hearts one mission" എന്ന  സന്ദേശം ഉയർത്തിപ്പിടിച്ച് ബ്ലഡ്‌ ഡോണഴ്സ് കേരള യുമായിചേർന്ന് കേരളത്തിലെ എല്ലാ ജില്ലാ സംഘടനകളുടെയും, ആരോഗ്യ മേഖലയിലെ സംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന ഈ ഉദ്യമം   മലയാളി പ്രവാസി സമൂഹത്തിന്റെ ഐക്യവും, ആതിഥേയ രാജ്യത്തോടുള്ള നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള ശ്രമമാണെന്ന് ഭാരവാഹികൾ പറഞ്ഞു.ജൂൺ 13-ന് വെള്ളിയാഴ്ചരാവിലെ 8മുതൽ ഉച്ചയ്ക്ക് 2മണിവരെ നടക്കുന്ന രക്തദാനക്യാമ്പിൽ 400ൽപരം ദാതാക്കളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഗൂഗിൾ ഫോം മുഖേനയാണ് രജിസ്‌ട്രേഷൻ നടപടികൾ ക്രമീകരിക്കുക.ഖത്തർ പ്രവാസി സമൂഹത്തിൽ പ്രവർത്തിക്കുന്നകേരളത്തിലെ 13ജില്ലകളിൽ നിന്നുള്ള സംഘടനകളിലെ അംഗങ്ങൾ  ഭാഗമാകുന്നരക്‌തദാന ക്യാമ്പിന്റെ പോസ്റ്റർ 
വാർത്താസമ്മേളന വേദിയിൽ  അഡ്വൈസറിബോർഡ്ചെയർമാൻനാരായണൻപ്രകാശനം ചെയ്തു.വേൾഡ് മലയാളി കൗൺസിൽഖത്തർ പ്രൊവിൻസ്
വനിതാ വിഭാഗം പ്രസിഡന്റ് ഷീല ഫിലിപ്പോസ്,
കുവാഖ്‌പ്രസിഡന്റ് നൗഷാദ് അബു,ഫിൻക്യു പ്രസിഡന്റ് ബിജോയ്‌ ചാക്കോ എന്നിവർ സാന്നിധ്യം വഹിച്ചു.
ദോഹ അലിഷാൻറെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽഖത്തർ പ്രൊവിൻസ്ചെയർമാൻ  സുരേഷ് കരിയാട്, പ്രസിഡന്റ് സിയാദ് ഉസ്മാൻ,ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർചാലിൽ,അഡ്വൈസറിബോർഡ്ചെയർമാൻ  നാരായണൻ, ജോയിൻ ട്രഷറർ  ഹരികുമാർ,ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധി  സബിൻ സാബുഎന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img