
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസിന്റെ നേതൃത്വത്തിൽ എം ഇ എസ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്ത്താർ സംഗമത്തിൽ കമ്മ്യുണിറ്റി നേതാക്കളും, പ്രവർത്തകരും, കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.ഡോക്ടർ താജ് ആലുവ റമദാൻ സന്ദേശം നൽകി.
വിശ്വാസത്തിന്റെയും ആത്മീയതയുടെയും അവബോധത്തിന്റെയും ദാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും മാന്യതയുടെയും ഏകത്വത്തിന്റെയും പാഠശാലയാണ് വ്രതാനുഷ്ഠാനമാസം. ഇവയില്‍ നോമ്പനുഷ്ടിക്കുന്നവരുടെയിടയിൽ ആത്മപരിശോധന ഏറ്റവും ആഴത്തിലുണ്ടാവേണ്ടതും അവര്‍ മാനവവരാശിക്ക് ഏറ്റവും മഹത്തായ സംഭാവന നല്‍കുന്നതുമായ മാസമാണിത്.ഡോക്ടർ താജ് തന്റെ സന്ദേശത്തിൽ പറഞ്ഞു.ഡബ്ളി യു എം സി ഖത്തർ പ്രോവിൻസ് പ്രസിഡണ്ട് ശ്രീ സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തിൽ ജനറൽ സെക്രട്ടറി ശ്രീമതി കാജൾ മൂസ്സ അതിഥികളേയും അംഗങ്ങളേയും സ്വാഗതം ചെയ്തു.
ട്രഷറർ ശ്രീ ജോൺഗിൽബർട്ട് നന്ദി പ്രകാശിപ്പിച്ചു.ശ്രീമതി സുബിന വിജയ് യോഗ നടപടികൾ നിയന്ത്രിച്ചു.ഡബ്ളിയു എം സി ഭാരവാഹികളും,ഇഫ്താർ സംഗമത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി.











