10:52am 21 October 2026
NEWS
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അന്തരാഷ്ട്ര വനിതാ ദിനം ആചരിച്ചു
10/03/2025  12:44 AM IST
വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അന്തരാഷ്ട്ര വനിതാ ദിനം ആചരിച്ചു

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് 2025 മാർച്ച് 8 അന്തരാഷ്ട്ര വനിതാ ദിനമാചരിച്ചു.ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് വനിതാ ഫോറം പ്രസിഡണ്ട് ഡോ: ഷീല ഫിലിപ്പോസ് മുഖ്യസന്ദേശം നൽകി.വനിതകളും പെൺകുട്ടികളും സ്ത്രീ ശാക്തീകരണവും, സമത്വവും ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും, അത് കുടുംബത്തിന്റേയും , സമൂഹത്തിന്റേയും ഭദ്രതയ്ക്കും, കൂടുതൽ കെട്ടുറപ്പിനും ഉതകുന്ന തരത്തിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെ യാവണമെന്നും ഷീല ഫിലിപ്പോസ് തന്റെ മുഖ്യ സന്ദേശ പ്രസംഗത്തിൽ പറഞ്ഞു.വനിതകളും, പെൺകുട്ടികളും സംരഭക രംഗത്ത് കൂടുതൽ കടന്ന് വരണം. 
വനിതാ ശാക്തീകരണം പ്രസ്താവനകളിലൂടയല്ല പ്രവൃത്തികളിലൂടെയാണ് നേടേണ്ടതെന്നും, സമസ്ത മേഖലകളിലും വനിതകളുടെ ക്രീയാത്മകമായ പങ്കാളിത്തം ഉറപ്പുവരുത്തന്നതിലൂടെ മാത്രമെ വനിതാ ശാക്തീകരണവും തുല്യതയും കൈവരിക്കാനാകു എന്നും ഷീല ഫിലിപ്പോസ് തന്റെ അന്തരാഷ്ട്ര വനിതാ ദിന സന്ദേശത്തിൽ പറഞ്ഞു.

വിദ്യാഭ്യാസ മേഖലകളിലും , സാമൂഹ്യ രാഷ്ട്രീയ സംഘടനാ പ്രവർത്തനങ്ങളിലും നേതൃത്വ രംഗത്തും വനിതകളുടെ സാന്നിദ്ധ്യവും പങ്കാളിത്തവും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും വളരെ പിന്നിലാണ്. തുല്യതയും ശാക്തീകരണവും പൂർണ്ണമാവണമെങ്കിൽ ഈ രംഗങ്ങളിലും വനിതാ സാന്നിദ്ധ്യവും നേതൃത്വവും കൂടുതൽ ഉറപ്പുവരുത്തണമെന്ന് ഡബ്ളിയു എം സി ഖത്തർ പ്രോവിൻസ് ജനറൽ സെക്രട്ടറി ശ്രീമതി കാജൾ മൂസ്സ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.
ശ്രീ സുരേഷ് കരിയാട് അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ശ്രീ വി എസ് നാരായണൻ വനിതാദിന സന്ദേശം നൽകി. ശ്രീ ജോൺഗിൽബർട്ട് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img