04:10am 29 October 2026
NEWS
"മെനി ഹാർട്സ് വൺ മിഷൻ"ബാനറിൽ വേൾഡ് മലയാളി കൗൺസിൽ രക്തദാന ക്യാമ്പ് നടത്തി
14/06/2025  03:59 PM IST
nila
മെനി ഹാർട്സ് വൺ മിഷൻബാനറിൽ വേൾഡ് മലയാളി കൗൺസിൽ രക്തദാന ക്യാമ്പ് നടത്തി

ദോഹ: വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവി്ൻസ് “Many hearts, one mission “ എന്ന ബാനറിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി.
വേൾഡ് മലയാളി കൗൺസിലും, കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുമുള്ള പ്രവാസി സംഘടനകളും , ബ്ള്ഡ് ഡോണർ കേരളയുമായി സംയുക്തമായി നടത്തിയ ഹമദ് ബ്ള്ഡ് ഡോണർ സെന്ററിൽ വച്ചു നടത്തിയ രക്തദാന ക്യാമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ശ്രീ വിപുൽ ഉൽഘാടനം ചെയ്തു.വെള്ളിയാഴ്ച രാവിലെ 8ന് ആരംഭിച്ച് ഉച്ചയ്ക്ക് 
2ന് അവസാനിച്ച ക്യാമ്പിൽ സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ രക്തം ദാനം ചെയ്തു.
രക്തം ദാനം ചെയ്യുന്നതിലൂടെ മഹത്തായ കർമ്മമാണ് നാം നിറവേറ്റുന്നത്. 
രക്തത്തിന് ദേശവും, ഭാഷയും ജാതിയും മതവുമില്ലെന്നും രക്തം സ്വീകരിക്കുന്നവർ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന നമ്മുടെ സഹജീവികളായ മനുഷ്യരാണെന്നും അംബാസിഡർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
സഹജീവിയോടുള്ള സ്നേഹത്തിന്റേയും കരുതലിന്റേയും , പങ്കുവയ്ക്കലിന്റേയും ഉദാത്തമായ പ്രവൃത്തിയും മാതൃകയുമാണ് രക്തദാനമെന്ന് അംബാസിഡർ തന്റെ ഉൽഘാടന പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.
രാജ്യത്തെ ആകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരോടും,കെനിയയിൽ വച്ച് വാഹന അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ട ഖത്തർ പ്രവാസികളോടുമുള്ള ആദര സൂചകമായി ഇന്ത്യൻ അംബാസിഡറുടെ സാന്നിദ്ധ്യത്തിൽ ഉൽഘാടന ചടങ്ങിൽ വേൾഡ് മലയാളീ കൗൺസിൽ അംഗങ്ങൾ മൗനമാചരിച്ച് ആദരാജ്ഞലികളർപ്പിച്ചു.
 ഈ മഹത്തായ പരിപാടി സംഘടിപ്പിച്ച വേൾഡ് മലയാളി കൗൺസിലിനെ അംബാസിഡർ പ്രത്യേകം അഭിനന്ദിച്ചു.
ക്യാമ്പിൽ പങ്കെടുത്ത സംഘടനകൾക്കുള്ള മെമന്റൊ ബ്ളഡ് ഡൊണേഷൻ സെന്ററിൽ വച്ച് സംഘടനാ പ്രതിനിധികൾക്ക് അംബാസിഡർ നൽകി.
പ്രസിഡണ്ട് സിയാദ് ഉസ്മാൻ ആമുഖ പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതവം പറഞ്ഞ ചടങ്ങിൽ ട്രഷറർ ജിജി ജോൺ  നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img