03:02pm 29 October 2026
NEWS
വേൾഡ് മലയാളി കൗൺസിൽ "മെനി ഹാർട്സ് വൺ മിഷൻ " രക്തദാന ക്യാമ്പ് ഇന്ന്
13/06/2025  10:31 AM IST
nila
വേൾഡ് മലയാളി കൗൺസിൽ മെനി ഹാർട്സ് വൺ മിഷൻ  രക്തദാന ക്യാമ്പ് ഇന്ന്

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് കേരളത്തിലെ പതിനാലു ജില്ലകളിലെ ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുമായി ചേർന്ന് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നു."Many hearts, one mission “
എന്ന ബാനറിൽ നടത്തുന്ന
രക്തദാന പരിപാടിയിൽ വിവിദ്ധ സംഘടകളിലുള്ള നൂറുകണക്കിന് സന്നദ്ധ പ്രവർത്തകർ രക്തം ദാനം ചെയ്യുമെന്ന് വേൾഡ് മലയാളീ കൗൺസിൽ പ്രസിഡണ്ട് സിയാദ് ഉസ്മാൻ അറിയിച്ചു.വിവിധ സംഘടനകളുടെയും ബ്ളഡ് ഡൊണേഷൻ കേരളയുടേയും സംയുക്ത സഹകരണത്തോടെ നടത്തുന്ന കാമ്പയിൻ ജൂൺ 13 വെള്ളിയാഴ്ച രാവിലെ 8 ന് തുടങ്ങി 2 മണിവരെ തുടരുമെന്ന് ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ അറിയിച്ചു.
രക്തദാനമെന്ന മഹനീയ കർമ്മത്തിൽ പങ്കുചേരാൻ മുന്നോട്ടുവന്ന സംഘടനകളേയും, രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരേയും വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് അഭിനന്ദനങ്ങളറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img