11:43pm 12 November 2026
NEWS
വേൾഡ് മലയാളി കൗൺസിൽ ദേശീയ കായിക ദിനം ആഘോഷിച്ചു
12/02/2026  03:53 PM IST
nila
വേൾഡ് മലയാളി കൗൺസിൽ ദേശീയ കായിക ദിനം ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രോവിൻസ് ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു.
കേംബ്രിജ്ജ് സ്കൂൾ മൈതാനത്ത് നടന്ന ആഘോഷ പരിപാടികൾ പ്രസിഡണ്ട് സിയാദ് ഉസ്മാൻ ഉൽഘാടനം ചെയ്തു. കായിക രംഗത്തെ പുരോഗതി , ആരോഗ്യം, സുരക്ഷ, ശാരീരിക ക്ഷമത
എന്നിവയെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള രാജ്യത്തിന്റെ ദീർഘ വീക്ഷണത്തിന്റെ പ്രതിഫലനമാണ് ഈ ദിനത്തിലെ ആഘോഷങ്ങളും , കായിക പ്രകടനങ്ങളുമെന്ന് ഉൽഘാടന പ്രസംഗത്തിൽ സിയാദ് ഉസ്മാൻ പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും , കുടുബാംഗങ്ങളും പങ്കെടുത്ത പരിപാടികളിൽ കുട്ടികൾക്കും, വനിതകൾക്കും, പുരുഷന്മാർക്കും പ്രത്യേകം, കളികളും കായിക മത്സരങ്ങളും നടത്തി.
വനിതകൾക്കും, കുടികൾക്കും, പുരുഷന്മാർക്കും പ്രത്യേകം വടം വലി മത്സരങ്ങളും നടത്തി.
ഷഹാന അബ്ദുൾഖാദറിന്റെ നേതൃത്വത്തിൽ കാജൾ മൂസ്സ, സുബിന വിജയ്, ചരിസ്മ ഹസ്സൻ, സിമി ഷെമീർ, ഇന്ദു കൃഷ്ണൻ , ലിന്റു, ഷംസുദ്ദീൻ ഇസ്മയിൽ സുരേഷ് കുമാർ, തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു.
സമാപന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ചെയർമാൻ വി എസ് നാരായണൻ, ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ
വൈസ് പ്രസിഡണ്ട് ജോൺഗിൽബർട്ട്,
വൈസ് ചെയർമാൻ അബ്രഹാം ജോസഫ്, ട്രഷറർ ജിജി ജോൺ,
വിപിൻ പുത്തൂർ , ഷെബി അബ്ദുൾ സലാം,ശ്രീജിത്ത്, പ്രസീത്, ദീപ്തി,റിയാസ് ബാബു, അശ്വതി, രെൻജു അനൂപ് തുടങ്ങിയ ഭാരവാഹികളും അംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img