
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ, പുലിയൂർ ക്യാമ്പസിൽ ലോക ഹൃദയദിനം വിപുലമായി ആചരിച്ചു. ഹൃദയസംരക്ഷണ ബോധവത്കരണ സെമിനാർ, പ്രാഥമിക ചികിത്സാ പരിശീലനം, ഹൃദ്രോഗ വിദഗ്ധരെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും അസോസിയേഷൻ ഓഫ് ഇന്ത്യൻ കാർഡിയോളജി സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റുമായ ഡോ. രാജേഷ് രാജൻ മുഖ്യസന്ദേശം നൽകി. ഹൃദയരോഗങ്ങളെ കുറിച്ചുള്ള ഗവേഷണ പ്രബന്ധം അവതരിപ്പിച്ച് നേടിയ യോഗ്യതയ്ക്കായി ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. പ്രമുഖ സിനിമ-ടെലിവിഷൻ താരം ഹരി നമ്പൂതിരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
മാനേജിംഗ് ട്രസ്റ്റി ജി. വേണുകുമാർ അധ്യക്ഷനായ ചടങ്ങിൽ ലില്ലി ട്രസ്റ്റ് അംഗങ്ങളായ നൗഷാദ് ആറ്റിൻകര, എം.പി. പ്രതിപാൽ, കെ.ആർ. സദാശിവൻ നായർ, എസ്. ഗോപിനാഥ്, എസ്. ബാലചന്ദ്രൻ നായർ, പി.ഡി. ഷാജി, പ്രിൻസിപ്പൽ മോളി സേവിയർ, അജാ സോണി, സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.











