11:28pm 16 October 2026
NEWS
ലോക ഭക്ഷ്യദിനം സിവില്‍സപ്ലൈസ് ദിനമായി ആചരിക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
15/10/2026  06:48 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലോക ഭക്ഷ്യദിനം സിവില്‍സപ്ലൈസ് ദിനമായി ആചരിക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ലോക ഭക്ഷ്യദിനമായ നാളെ (ഒക്ടോബര്‍ 16) സിവില്‍സപ്ലൈസ് ദിനമായി ആചരിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.ം. വഴുതക്കാട് മൗണ്ട് കാര്‍മല്‍ ഹാളില്‍ നടക്കുന്ന ലോകഭക്ഷ്യദിന/ സിവില്‍ സപ്ലൈസ് ദിനാഘോഷ പരിപാടികള്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സി.പി. ജോണ്‍, കെ. മുരളിധരന്‍, മേയര്‍ വി.വി. രാജേഷ്, ഡോ. ശശി തരൂര്‍ എം.പി., നഗരസഭാ കൗണ്‍സിലര്‍ രാഖി രവികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ദിനാചരണത്തിന്‍െ്‌റ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാരുടെ പ്രവര്‍ത്തന മികവിനു സംസ്ഥാന അവാര്‍ഡുകള്‍ നല്‍കും. സപ്‌ളൈകോയുടെ യു.എന്‍-എസ്ഡിജി പഠനറിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. എല്ലാവര്‍ഷവും ലോക ഭക്ഷ്യദിനം, സിവില്‍ സപ്ലൈസ് ദിനമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img