10:15pm 12 November 2026
NEWS
ഡിംസ് മീഡിയ കോളേജിൽ വേൾഡ് ഫിലിം ഡേ ആചരിച്ചു
06/02/2026  05:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ വേൾഡ് ഫിലിം ഡേ ആചരിച്ചു

വേൾഡ് ഫിലിം ഡേയോട് അനുബന്ധിച്ച് ഡിംസ് മീഡിയ കോളേജിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ്, പരസ്യചിത്ര സംവിധായകനും ചലച്ചിത്രതാരവുമായ സിജോയ് വർഗീസ് ഉദ്ഘാടനം ചെയ്തു.കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര വി.സി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി സ്വാഗതം ആശംസിച്ചു. ഫിലിം ആൻഡ് ടെലിവിഷൻ, വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റുകൾ സംയുക്തമായി സംഘടിപ്പിച്ച  പരിപാടിയിൽ സ്റ്റാഫ് കോർഡിനേറ്റർ സിമി പി.എസ്, യൂണിയൻ ചെയർപേഴ്സൺ ജെസ്‌വിൻ ജോസ്, സ്നേഹ സുധാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്, സിജോയ് വർഗീസ് വിദ്യാർഥികളുമായി തൻ്റെ സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുകയും, അവരുടെ  ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടിനൽകുകയും ചെയ്തു. സിജോയ് വർഗീസിന് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര കോളേജിൻ്റെ ഉപഹാരം സമ്മാനിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img