12:27am 12 November 2026
NEWS
ഐ.സി.സിയിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു; തൈകൾ നട്ട് ഇന്ത്യൻ അംബാസഡർ
07/06/2026  09:11 AM IST
NILA
ഐ.സി.സിയിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു; തൈകൾ നട്ട് ഇന്ത്യൻ അംബാസഡർ

 


ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) യൂത്ത് വിങ്ങുമായി സഹകരിച്ച് ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.പരിസ്ഥിതിദിനത്തിൽ  ഐ.സി.സി അശോക ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.സി.സി വൈസ് പ്രസിഡന്റ്  ശന്തനു ദേശ്പാണ്ഡെ ആമുഖ പ്രഭാഷണം നടത്തി.
 ഐ.സി.സി പ്രസിഡന്റ്  എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു.
ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.
  ലോക പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ജനങ്ങളെ ഓർമ്മിപ്പിക്കുകയും ഉത്തരവാദിത്തമുള്ളതും സുസ്ഥിരവുമായ ശീലങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ ഓരോരുത്തരും പങ്കാളികളാകണമെന്ന്
അംബാസഡർ വിപുൽ
ആഹ്വാനം ചെയ്തു.
​ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡറുടെ നേതൃത്വത്തിൽ തൈ നടീൽ ചടങ്ങ് നടന്നു. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ പരിസ്ഥിതി സൗഹൃദ മാതൃകകളുടെ പ്രദർശനവും (Model Exhibition Projects) മുഖ്യാതിഥിയായ അംബാസഡർ സന്ദർശിച്ചു. സുസ്ഥിര വികസനത്തിനായുള്ള വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങളെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. ചടങ്ങിൽ 'പ്രതിരോധശേഷിയുള്ള ഭൂമി, ഉത്തരവാദിത്തമുള്ള ജീവിതം' (Resilient Earth, Responsible Living) എന്ന വിഷയത്തിൽ മിസ്റ്റർ അശ്വിൻ മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സുസ്ഥിര ജീവിതത്തെക്കുറിച്ചുമുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ അദ്ദേഹം പങ്കുവെച്ചു.​ഐ.സി.സി ജനറൽ സെക്രട്ടറി  എബ്രഹാം കെ. ജോസഫ് സ്വാഗതവും 
​ഐ.സി.സി യൂത്ത് വിംഗ് ജനറൽ സെക്രട്ടറി നന്ദയും പറഞ്ഞു. ചടങ്ങിൽ ഐ.എസ്.സി (ISC) പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.സി.ബി.എഫ് (ICBF) പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി (IBPC) വൈസ് പ്രസിഡന്റ്  അബ്ദുൽ സത്താർ, ഐ.സി.സി ഭാരവാഹികൾ, വിവിധ അനുബന്ധ സംഘടനകളുടെ പ്രസിഡന്റുമാർ, ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img