12:32am 08 November 2026
NEWS
ഡിഫറന്റ് ആര്‍ട് സെന്ററില്‍ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാചരണം നാളെ
19/03/2025  07:22 PM IST
നാസർ
ഡിഫറന്റ് ആര്‍ട് സെന്ററില്‍ ലോക ഡൗണ്‍സിന്‍ഡ്രോം ദിനാചരണം നാളെ

തിരുവനന്തപുരം: ലോക ഡൗണ്‍ സിന്‍ഡ്രോം ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശാക്തീകരണ പരിപാടി സ്റ്റെപ്പ് അപ് ഡേ നാളെ നടക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട നിരവധി ഭിന്നശേഷിക്കാര്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തും. രാവിലെ 10.30ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഡൗണ്‍സിന്‍ഡ്രോം വിഭാഗത്തില്‍പ്പെട്ട ചലച്ചിത്രതാരം ഗോപികൃഷ്ണന്‍ കെ.വര്‍മ നിര്‍വഹിക്കും. ദിനാചരണത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അരങ്ങേറും. മാജിക് പ്ലാനറ്റിലെയും ഡിഫറന്റ് ആര്‍ട് സെന്ററിലെയും എല്ലാ വിഭാഗങ്ങളുടെ പ്രദര്‍ശനങ്ങളും ദിനാചരണത്തിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.   ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ മാജിക് പ്ലാനറ്റിലെത്തുന്ന കുട്ടികളെ സ്വീകരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img