07:13pm 14 November 2026
NEWS
ലൂർദ് ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു.
14/11/2026  06:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയിൽ ലോക പ്രമേഹ ദിനാചരണം സംഘടിപ്പിച്ചു.
HIGHLIGHTS

ലൂർദ് ആശുപത്രിയിൽ നടന്ന ലോക പ്രമേഹ ദിനാചരണം എറണാകുളം എം.എൽ.എ. ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ഡോൺ ഡേവിഡ്, ഡോ. നവ്യ മേരി കുര്യൻ, ഡോ. ജോയ്സൺ എബ്രഹാം,ഫാ. വിമൽ ഫ്രാൻസിസ്,ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ,  ഫാ.ആന്റണി റാഫേൽ കൊമരംചാത്ത്,സിസ്റ്റർ. പോളിൻ വി. പി എന്നിവർ വേദിയിൽ.

കൊച്ചി: ലൂർദ് ആശുപത്രിയിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും  സംഘടിപ്പിച്ചു. എറണാകുളം എം.എൽ.എ ശ്രീ. ടി. ജെ. വിനോദ് ദിനാചരണം  ഉദ്ഘാടനം ചെയ്തു. പ്രമേഹ രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യം ഉണ്ടെന്നും പ്രീ ഡയബെറ്റിക് സ്റ്റേജിൽ തന്നെ പ്രമേഹ രോഗത്തെയും ആരോഗ്യകരമായ ജീവിതശൈലിയെയും ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ടുതന്നെ ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിൽ ലൂർദ് ആശുപത്രി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച  ബോധവൽക്കരണ പരിപാടിയിൽ പ്രമേഹവും ആന്തരികാവയവങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും, പ്രമേഹ സങ്കീർണതകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗങ്ങൾ,  യുവാക്കളിലെ പ്രമേഹം, അപകടസാധ്യതകൾ, പ്രമേഹ ചികിത്സയിലെ ആധുനിക രീതികളും പുതിയ മരുന്നുകളും,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, എന്നിവയെക്കുറിച്ച്  ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോയ്സൺ എബ്രഹാം, എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടൻ്റുമാരായ ഡോ. നവ്യ മേരി കുര്യൻ, ഡോ. ഡോൺ ഡേവിഡ്, ഡയറ്റീഷൻ മിസ്സ്‌. സെലിൻ ലിയ കെ. റ്റി എന്നിവർ ക്ലാസുകൾ നയിച്ചു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ  അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫേൽ കൊമരംചാത്ത്, വരാപ്പുഴ അതിരൂപത മതബോധന വിഭാഗം ഡയറക്ടർ ഫാ. വിൻസെന്റ് നടുവില പറമ്പിൽ,ലൂർദ് ആശുപത്രി അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ പോളിൻ വി. പി. എന്നിവർ സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു. വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകളിൽ നിന്നുള്ള മതബോധന അധ്യാപകർ, സ്വയം സഹായ സംഘാംഗങ്ങൾ, പരിസരവാസികൾ എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img