03:55am 20 October 2026
NEWS
മെറ്റ്‌ലൈഫിൽ മഹാഫൈനൽ; മെസ്സിയുടെ അർജന്റീനയും യമാലിന്റെ സ്‌പെയിനും ഏറ്റുമുട്ടുന്നു
20/07/2026  12:39 AM IST
nila
മെറ്റ്‌ലൈഫിൽ മഹാഫൈനൽ; മെസ്സിയുടെ അർജന്റീനയും യമാലിന്റെ സ്‌പെയിനും ഏറ്റുമുട്ടുന്നു

 

ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബോളിന്റെ മാസങ്ങൾ നീണ്ട പോരാട്ടങ്ങൾക്ക് ഇന്ന് സമാപനം. 103 മത്സരങ്ങൾക്ക് ശേഷം ലോക ചാമ്പ്യൻ ആരെന്ന ചോദ്യത്തിന് ഉത്തരത്തിനായി ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലയണൽ മെസ്സി നയിക്കുന്ന അർജന്റീനയും യുവതാരങ്ങളുടെ കരുത്തിൽ കുതിക്കുന്ന സ്‌പെയിനും നേർക്കുനേർ പോരാട്ടം തുടങ്ങി.

ഫുട്ബോൾ ലോകത്തിന്റെ ഇതിഹാസമായ മെസ്സിയും സ്പാനിഷ് ഫുട്ബോളിന്റെ പുതിയ പ്രതീക്ഷയായ ലാമിൻ യമാലും ഒരേ വേദിയിൽ ഏറ്റുമുട്ടുന്നതാണ് ഫൈനലിന്റെ ഏറ്റവും വലിയ ആകർഷണം. ഒരു വശത്ത് പരിചയസമ്പത്തും വിജയപാരമ്പര്യവും; മറുവശത്ത് യുവത്വത്തിന്റെ വേഗവും ആക്രമണാത്മക ടോട്ടൽ ഫുട്ബോളുമാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

അർജന്റീനൻ ക്യാമ്പിന് സന്തോഷവാർത്തയായി മധ്യനിര താരം റോഡ്രിഗോ ഡി പോൾ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തി. നിക്കോ ഗോൺസാലസും ഗോൺസാലോ മൊണ്ടിയേലും ടീമിലുണ്ട്. സെമിയിൽ വിജയിച്ച ടീമിൽ മാറ്റമൊന്നും വരുത്താതെയാണ് സ്‌പെയിൻ ഫൈനലിലും ഇറങ്ങുന്നത്.

സ്‌പെയിൻ: ഉനായി സിമോൺ, പെഡ്രോ പോറോ, കുബാർസി, ലപോർട്ട, കുക്കുറെയ്യ, റോഡ്രി, ഫാബിയാൻ റൂയിസ്, ലാമിൻ യമാൽ, ഡാനി ഓൽമോ, അലക്സ് ബയേന, ഒയർസബാൽ.

അർജന്റീന: എമിലിയാനോ മാർട്ടിനെസ്, ഗോൺസാലോ മൊണ്ടിയേൽ, റൊമേറോ, ലിസാൻഡ്രോ മാർട്ടിനെസ്, ടാഗ്ലിയാഫിക്കോ, നിക്കോ ഗോൺസാലസ്, എൻസോ, റോഡ്രിഗോ ഡി പോൾ, അലക്സിസ് മക്കാലിസ്റ്റർ, ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img