03:08am 20 October 2026
NEWS
സ്പെയിൻ ആധിപത്യം; 75 മിനിറ്റിലും അർജന്റീനയ്ക്ക് ഒരു ഗോൾശ്രമം പോലുമില്ല
20/07/2026  02:34 AM IST
nila
സ്പെയിൻ ആധിപത്യം; 75 മിനിറ്റിലും അർജന്റീനയ്ക്ക് ഒരു ഗോൾശ്രമം പോലുമില്ല

 


ന്യൂജഴ്സി: ലോകകപ്പ് ഫൈനലിൽ ഇതുവരെ കളി നിയന്ത്രിച്ചത് സ്പെയിൻ. 75 മിനിറ്റ് പിന്നിടുമ്പോഴും ഗോൾരഹിത സമനില തുടരുന്ന മത്സരത്തിൽ അർജന്റീനയെ നിരന്തരം സമ്മർദത്തിലാക്കി സ്പാനിഷ് മുന്നേറ്റനിര. അഞ്ച് ഓൺടാർഗറ്റ് ഷോട്ടുകൾ ഉൾപ്പെടെ എട്ട് തവണ ഗോൾ ലക്ഷ്യമിട്ട് സ്പെയിൻ ശ്രമിച്ചപ്പോൾ, അർജന്റീനയ്ക്ക് ഇതുവരെ ഒരു ഗോൾശ്രമം പോലും നടത്താനായിട്ടില്ല. എന്നിട്ടും പ്രതിരോധനിരയുടെ കരുത്തിൽ അർജന്റീന മത്സരം സമനിലയിൽ പിടിച്ചുനിർത്തുകയാണ്. ഫൈനലിലെ നിർണായക നിമിഷങ്ങളിലേക്ക് മത്സരം കടക്കുമ്പോൾ ആദ്യ ഗോൾ ആരുടെ ബൂട്ടിൽനിന്ന് പിറക്കും എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img