10:02am 12 November 2026
NEWS
ഖത്തറിൽ വീണ്ടും ലോകകപ്പ് ആവേശം; ഫിഫ യു-17 ;ടീമുകൾ ദോഹയിൽ ലാൻഡ് ചെയ്തു
12/11/2026  09:54 AM IST
nila
ഖത്തറിൽ വീണ്ടും ലോകകപ്പ് ആവേശം; ഫിഫ യു-17 ;ടീമുകൾ ദോഹയിൽ ലാൻഡ് ചെയ്തു

ദോഹ: കൗമാര ഫുട്ബോളിന്റെ ലോകകിരീടത്തിനായുള്ള വൻപോരാട്ടത്തിന് വേദിയൊരുക്കി ഖത്തർ. ഫിഫ യു-17 ലോകകപ്പിന്റെ 2026 പതിപ്പിനായി പ്രമുഖ രാജ്യങ്ങളുടെ ടീമുകൾ ദോഹയിൽ എത്തിത്തുടങ്ങി. നവംബർ 19 മുതൽ ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ 48 രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ആകെ 104 വാശിയേറിയ പോരാട്ടങ്ങൾക്കാണ് ഖത്തർ സാക്ഷ്യം വഹിക്കുക.
​സൗദി അറേബ്യ, കാമറൂൺ, ചൈന, ന്യൂ കാലിഡോണിയ, ഹോണ്ടുറാസ്, ന്യൂസിലാൻഡ്, വിയറ്റ്നാം, ദക്ഷിണ കൊറിയ, കോസ്റ്റാറിക്ക തുടങ്ങിയ രാജ്യങ്ങളുടെ ടീമുകൾ ഇതിനകം ദോഹയിൽ ലാൻഡ് ചെയ്തുകഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ ടീമുകൾ തലസ്ഥാനത്തെത്തും. 2029 വരെയുള്ള തുടർച്ചയായ അഞ്ച് യു-17 ലോകകപ്പ് പതിപ്പുകൾക്ക് ഖത്തർ വേദിയാകുന്നതിന്റെ രണ്ടാമത്തെ പതിപ്പാണിത്.ഗ്രീസ്, മോണ്ടിനെഗ്രോ, മൊസാംബിക്, റൊമാനിയ, സെർബിയ, താൻസാനിയ, വിയറ്റ്നാം എന്നീ ഏഴ് രാജ്യങ്ങൾ ഇത്തവണ കൗമാര ലോകകപ്പിൽ ചരിത്രത്തിലാദ്യമായി അരങ്ങേറ്റം കുറിക്കും. ദീർഘകാലത്തെ 21 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് യുവനിര ലോകകപ്പ് പോരാട്ടത്തിലേക്ക് തിരിച്ചെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img