10:30am 13 June 2026
NEWS
ലോകകപ്പ് 2026: അറബ് രാജ്യങ്ങൾക്ക് കോട്ടയായി ഖത്തറിന്റെ 'ആസ്പറ്റർ'; സമഗ്ര മെഡിക്കൽ പിന്തുണയുമായി ലോകോത്തര സ്പോർട്സ് ഹോസ്പിറ്റൽ
12/06/2026  10:40 AM IST
NILA
ലോകകപ്പ് 2026: അറബ് രാജ്യങ്ങൾക്ക് കോട്ടയായി ഖത്തറിന്റെ ആസ്പറ്റർ; സമഗ്ര മെഡിക്കൽ പിന്തുണയുമായി ലോകോത്തര സ്പോർട്സ് ഹോസ്പിറ്റൽ

 

 

​ദോഹ: അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി  തുടക്കം കുറിച്ച 2026 ഫിഫ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന അറബ് ദേശീയ ടീമുകൾക്ക് സമഗ്ര മെഡിക്കൽ പിന്തുണയുമായി ഖത്തറിലെ പ്രശസ്തമായ 'ആസ്പറ്റർ' ഓർത്തോപീഡിക് ആൻഡ് സ്പോർട്സ് മെഡിസിൻ ഹോസ്പിറ്റൽ. ഫിഫയുടെ മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ് അംഗീകാരമുള്ള ആസ്പറ്റർ, അറബ് ടീമുകളുടെ ശാരീരികക്ഷമത ഉറപ്പാക്കുന്നതിലും പരിക്കുകളിൽ നിന്നുള്ള മോചനത്തിലും നിർണായക പങ്കാണ് വഹിക്കുന്നത്.
​ഫിറ്റ്നസ് വിലയിരുത്തലുകൾ, സമഗ്ര മെഡിക്കൽ പരിശോധനകൾ, പരിക്കുകൾ തടയുന്നതിനുള്ള പ്രതിരോധ പരിപാടികൾ, പുനരധിവാസം (Rehabilitation), ആധുനിക കായിക ശാസ്ത്ര ഉപദേശങ്ങൾ എന്നിവയാണ് ആസ്പറ്റർ ടീമുകൾക്ക് ലഭ്യമാക്കുന്നത്.ലോകകപ്പ് യോഗ്യതാ റൗണ്ട് മുതൽ ഇറാഖ് ടീമിനൊപ്പം ആസ്പറ്ററിന്റെ വിദഗ്ധ മെഡിക്കൽ സംഘമുണ്ടായിരുന്നു. പ്ലേ-ഓഫിൽ ബൊളീവിയയെ പരാജയപ്പെടുത്തി ഇറാഖ് ലോകകപ്പ് യോഗ്യത നേടിയതിന് പിന്നിൽ ഈ മെഡിക്കൽ സംഘത്തിന്റെ പങ്ക് വലുതാണ്. ഡോക്ടർമാരും ഫിസിയോതെറാപ്പിസ്റ്റുകളും ഉൾപ്പെടെ ആസ്പറ്ററിലെ 7 വിദഗ്ധരാണ് നിലവിൽ അമേരിക്കയിൽ ഇറാഖ് ടീമിനൊപ്പമുള്ളത്.അൾജീരിയൻ ഫുട്ബോൾ ഫെഡറേഷനുമായി 16 വർഷത്തെ നീണ്ട പങ്കാളിത്തമാണ് ആസ്പറ്ററിനുള്ളത്. അമീൻ ഗൗരി, ഹൊസാം ഔവർ, ഇസ്മായിൽ ബെന്നാസർ തുടങ്ങിയ പ്രമുഖ അൾജീരിയൻ താരങ്ങൾ ആസ്പറ്ററിന്റെ ചികിത്സ തേടിയവരിൽ ഉൾപ്പെടുന്നു.ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിക്കുന്ന ജോർദാന്റെ മുന്നൊരുക്കങ്ങളിൽ ആസ്പറ്റർ സജീവമാണ്. യസാൻ അൽ-നൈമത്, അദ്ഹം അൽ-ഖുറൈഷി, അലി ഒൽവാൻ തുടങ്ങിയ പ്രമുഖ താരങ്ങളുടെ പരിക്കുകൾ ഭേദമാക്കിയത് ആസ്പറ്ററിലെ ചികിത്സയിലൂടെയായിരുന്നു.ആതിഥേയരായ ഖത്തർ ദേശീയ ടീമിനായി ആസ്പറ്ററിന്റെ നാഷണൽ ടീംസ് യുണിറ്റ് മുഴുവൻ സമയ മെഡിക്കൽ പരിചരണമാണ് നൽകുന്നത്. ഫിസിയോതെറാപ്പി, പോഷകാഹാരം, മസാജ് തെറാപ്പി തുടങ്ങിയ മേഖലകളിലെ വിദഗ്ധർ ഖത്തർ ടീമിനൊപ്പമുണ്ട്.
​ഇവ കൂടാതെ പ്രൊഫഷണൽ ക്ലബുകൾ വഴിയുള്ള സഹകരണത്തിലൂടെ സൗദി അറേബ്യ, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ താരങ്ങൾക്കും ആസ്പറ്റർ മെഡിക്കൽ പിന്തുണ നൽകുന്നുണ്ട്. ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബൈർ, ടുണീഷ്യൻ താരം മുൻതസർ താൽബി, സൗദി ഗോൾകീപ്പർ മുഹമ്മദ് അൽ ഒവൈസ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു.മൂന്ന് രാജ്യങ്ങളിലായി വ്യത്യസ്ത കാലാവസ്ഥകളിൽ നടക്കുന്ന ഈ ലോകകപ്പിൽ കടുത്ത വെല്ലുവിളികളാണ് അറബ് ടീമുകൾ നേരിടുന്നത്. കളിക്കാരുടെ കായികക്ഷമത നിലനിർത്താനും പരിക്കുകളുടെ സാധ്യത കുറയ്ക്കാനും ആസ്പറ്ററിന്റെ കായിക-ശാസ്ത്ര വൈദഗ്ധ്യം ടീമുകൾക്ക് വലിയ കരുത്താകും. ആസ്പറ്റർ വെറുമൊരു ആശുപത്രിയല്ല, മറിച്ച് കായിക വിജയങ്ങളിലെ തന്ത്രപ്രധാന പങ്കാളിയാണെന്ന് 
ആസ്പറ്റർ മാനേജ്മെന്റ്പറഞ്ഞു.കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിലും ലോകത്തെ മികച്ച നിരവധി ഫുട്ബോൾ താരങ്ങൾക്ക് പരിക്കുകളിൽ നിന്ന് മോചനം നേടാൻ തിരഞ്ഞെടുത്തത് ആസ്പറ്ററിനെയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ കായിക കൗൺസിലിംഗിലും സ്പോർട്സ് മെഡിസിനിലും തങ്ങളുടെ ആധിപത്യം ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ് ഖത്തർ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img