03:23am 08 November 2026
NEWS
ആസ്റ്റർ മെഡ്‌സിറ്റിയിൽ ലോക ഓട്ടിസം അവബോധദിനാചരണം.
07/04/2025  04:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആസ്റ്റർ മെഡ്‌സിറ്റിയിൽ ലോക ഓട്ടിസം അവബോധദിനാചരണം
HIGHLIGHTS

ഓട്ടിസം ബോധവത്കരണ ദിനത്തിൻ്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റി നടത്തിയ എക്സിബിഷനിൽ നിന്നും

കൊച്ചി, 07-04-2025: ലോക ഓട്ടിസം അവബോധ ദിനത്തോടനുബന്ധിച്ച് ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ഓട്ടിസം ഉള്ള വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ, തൊഴിൽ ശാക്തീകരണം, സർഗാത്മകവും ക്രിയാത്മകവുമായ കഴിവുകൾ എന്നിവ സംബന്ധിച്ച ബോധവത്കരണമായിരുന്നു പ്രധാന പ്രമേയം.

ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായി പോരാടുന്ന അഡ്വ. പ്രീത എസ് ചന്ദ്രൻ നയിച്ച സെഷൻ ആയിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ലീഗൽ ഗാർഡിയൻഷിപ്പ് എന്നതായിരുന്നു വിഷയം. ഓട്ടിസം ഉള്ള വ്യക്തികൾ നിർമിച്ച കലാസൃഷ്ടികളുടെ പ്രദർശനവും വില്പനയും സംഘടിപ്പിച്ചിരുന്നു. എറണാകുളം ഓട്ടിസം ക്ലബ്ബിന്റെ “ഓസം ബൈറ്റ്സ്” നിർമിച്ച പലഹാരങ്ങൾ, “ലൂയിസ് കാൻഡിൽസ്” നിർമിച്ച സുഗന്ധ മെഴുകുതിരികൾ എന്നിവ ശ്രദ്ധേയമായി. ഓട്ടിസം കാരണം സംസാരശേഷിക്ക് പരിമിതികൾ ഉള്ള എഴുത്തുകാരുടെ “ടോക്കിങ് ഫിംഗേഴ്‌സ്” എന്ന പുസ്തകമായിരുന്നു മറ്റൊരു ആകർഷണം. പിന്നാലെ, ഓട്ടിസം ബാധിതർ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, പീഡിയാട്രിക്‌സ് ആൻഡ് നിയോനാറ്റോളജി സീനിയർ കൺസൽട്ടൻറ് ഡോ. ജീസൺ സി. ഉണ്ണി, ഡെവലപ്‌മെന്റൽ പീഡിയാട്രിക്‌സ് കൺസൽട്ടൻറ് ഡോ. സൂസൺ മേരി സക്കറിയ, സീനിയർ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഡോ. മരിയ ഗ്രേസ് ട്രീസ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img