05:39pm 11 November 2026
NEWS
വേൾഡ് അക്വാബൈക്ക് ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ട് ദോഹ ബേയിൽ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ
28/10/2025  05:53 PM IST
nila
വേൾഡ് അക്വാബൈക്ക് ചാമ്പ്യൻഷിപ്പ് ഫൈനൽ റൗണ്ട് ദോഹ ബേയിൽ ഒക്ടോബർ 30 മുതൽ നവംബർ 1 വരെ

 


ദോഹ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഖത്തർ വീണ്ടും ആഗോള കായിക കലണ്ടറിലേക്കു മടങ്ങി വരുന്നു. UIM–ABP വേൾഡ് അക്വാബൈക്ക് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ ദോഹ ബേയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
അക്വാബൈക്ക് പ്രൊമോഷനും ദോഹ മറിൻ സ്പോർട്സ് ക്ലബും (DMSC) ചേർന്ന് മൂന്ന് ദിവസത്തെ ‘ഓൾഡ് ദോഹ പോർട്ട് ഗ്രാൻഡ് പ്രിക്സ് ഓഫ് ഖത്തർ’ ആതിഥ്യമരുളും. വേൾഡ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിനോടൊപ്പം ‘റൺഅബൗട്ട് GP2 ഏഷ്യൻ കണ്ടിനന്റൽ ചാമ്പ്യൻഷിപ്പ്’ എന്ന സ്വതന്ത്ര മത്സരം കൂടിയായിരിക്കും ഇത്.
19 രാജ്യങ്ങളിൽ നിന്നുള്ള 90 റൈഡർമാർ പങ്കെടുക്കുന്നുവെന്ന് പ്രാഥമിക പട്ടിക വ്യക്തമാക്കുന്നു. ഇതിൽ 28 പേർ റൺഅബൗട്ട് GP1, 23 പേർ സ്കി ഡിവിഷൻ GP1, 13 പേർ സ്കി ലേഡീസ് GP1, കൂടാതെ 12 പേർ ഫ്രീസ്റ്റൈൽ വിഭാഗം എന്നിവയിൽ പങ്കെടുക്കും.
ഫ്രാൻസ്വാ മെഡോറി 100 പോയിന്റ് നേടി GP1 വിഭാഗത്തിൽ മുന്നിലാണ്. ഫ്രാൻസുകാരനായ ജെറമി പെറസിനോട് 16 പോയിന്റ് ലീഡുമായി മെഡോറി ഖത്തറിലെത്തുന്നു. നിലവിലെ വേൾഡ് ചാമ്പ്യനായ സാമുവൽ ജോഹാൻസൺ മൂന്നാം സ്ഥാനത്താണ്.
മുൻനിര താരങ്ങളായ പിയർ ഫ്രാൻസ്വാ സവെല്ലി, റോബിൻ ലാഫോർജ്, ഗ്യോർജി കാസ്സ, ആൻഡ്രെജ് വിസ്നിവ്‌സ്‌കി, മാർട്ടിൻ ഡൗലിക്, ലിനസ് ലിൻഡ്‌ബർഗ് എന്നിവർ മത്സരരംഗത്തുണ്ടാകും. ഖത്തറിനെ പ്രതിനിധീകരിക്കുന്നത് ഖാലിദ് അൽ മുഹന്നാദിയും വലീദ് അൽ ശർഷാനിയും ആയിരിക്കും. യുഎഇയിൽ നിന്നുള്ള ഖാലിദ് അൽ മാഅസ്മി, ഖലീഫ ബെൽസാലാഹ്, മൊഹമ്മദ് മൊഹ്സിൻ എന്നിവർ മേഖലയിലെ പ്രതിനിധികളായി പങ്കെടുക്കും.
അഞ്ച് തവണ വേൾഡ് ചാമ്പ്യനായ കുവൈത്തി താരം യൂസഫ് അൽ അബ്ദുൽറസാഖ് ഈ ടൂർണമെന്റിലൂടെ തിരിച്ചെത്തുന്നു. കൂടാതെ സഹതാരങ്ങളായ റാഷിദ് അൽ ദാവാസ്യും അഹ്മദ് അൽ ഖദാരിയും ഖത്തറിൽ രംഗപ്രവേശനം ചെയ്യും.
സ്കി ഡിവിഷൻ GP1 വിഭാഗത്തിൽ ഡെയിൻ ഒലിവർ കൊച്ച് ഹാൻസൻ 11 പോയിന്റ് ലീഡുമായി മുന്നിലാണ്. ജെറമി പോറേറ്റ്, മിക്കായേൽ പോറേറ്റ്, ക്വിന്റൻ ബോസ്സ്ചെ, യോണി ഹാമലിൻ, ടോഷി ഒ’ഹാര എന്നിവർ പ്രധാന എതിരാളികളായിരിക്കും.
മുൻ ചാമ്പ്യനായ കെവിൻ റൈറ്ററർ, ആന്തണി ബീർനോ, മോർഗൻ പോറേറ്റ്, ബെഞ്ചമിൻ ഷാർഫ്, ആക്സൽ കൗർട്ട്വിസ് തുടങ്ങിയവരും ഫൈനലിൽ പോരാടും. സൗദി അറേബ്യയുടെ നിസാർ അബുൽജദയിൽ മാത്രമാണ് ജിസിസിയിൽ നിന്ന് മത്സരിക്കുന്നഏക പ്രതിനിധി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img