03:59am 16 June 2026
NEWS
ശാസ്താംകോട്ടയിൽ യുവ വർക്ക്‌ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു
10/06/2026  07:06 AM IST
nila
ശാസ്താംകോട്ടയിൽ യുവ വർക്ക്‌ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു

കൊല്ലം: ശാസ്താംകോട്ടയിൽ യുവ വർക്ക്‌ഷോപ്പ് ഉടമ കുത്തേറ്റ് മരിച്ചു. കോവൂർ സ്വദേശിയും വേങ്ങ മാമ്പുഴമുക്ക് പ്രദേശത്ത് ഇരുചക്ര വാഹന വർക്ക്‌ഷോപ്പ് നടത്തി വരികയുമായിരുന്ന ഷിബു (40) ആണ് കൊല്ലപ്പെട്ടത്.

മദ്യപാനവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തർക്കത്തിനിടെ ഷിബുവിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിബുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിക്കപ്പ് ഓട്ടോ ഡ്രൈവറായ പ്രതി മുൻപും സമാന സ്വഭാവമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img